HOME
DETAILS
MAL
60 കഴിഞ്ഞവര്‍ക്ക് ജീവിതശൈലീ രോഗനിര്‍ണയവും തുടര്‍ചികിത്സയും
backup
September 30 2016 | 20:09 PM
കോഴിക്കോട്: ഒക്ടോബര്‍ ഒന്നിന് ലോകവയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ജീവിതശൈലീ രോഗനിര്‍ണയവും തുടര്‍ചികിത്സയും ഉറപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രിയിലും ബാലുശ്ശേരി, കുറ്റ്യാടി, താമരശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര, ഫറോക്ക് എന്നീ താലൂക്കാശുപത്രികളിലും പ്രത്യേക പരിശോധനയും മരുന്നുവിതരണവും ഉണ്ടാകും.
രോഗനിര്‍ണയ ശേഷമുള്ള ചികിത്സ എല്ലാ പഞ്ചായത്തുകളിലുമുള്ള ആരോഗ്യ ഉപകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് ഫറോക്ക് താലൂക്കാശുപത്രിയില്‍ വി.കെ.സി മമ്മത്കോയ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."