HOME
DETAILS

കുഴച്ച കളിമണ്ണ് പോലെയാണ് കുട്ടികളുടെ മനസ്

  
backup
May 01 2016 | 07:05 AM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവുനേടുകയാണെങ്കിലും ആത്യന്തികമായ ലക്ഷ്യം മികച്ച തൊഴില്‍ കണ്ടെത്തുകയെന്നതാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച തൊഴിലിനുവേണ്ടി കാലേകൂട്ടിയുള്ള തയാറെടുപ്പുകള്‍ ആവശ്യമാണിപ്പോള്‍. അത്തരം തയാറെടുപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഭിരുചി. ഇതു മനസിലാക്കി വേണം കോഴ്‌സ് തെരഞ്ഞെടുക്കാന്‍. ഗണിതത്തില്‍ മാത്രം താല്‍പര്യമുള്ള കുട്ടിയെ ഡോക്ടറാക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ ആ മേഖലയില്‍ പരാജയപ്പെടും. കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലിയാണെന്നു കരുതി അതിലേക്കു പോയാല്‍ ഒരുപക്ഷേ ആ ജോലിയോടു നൂറു ശതമാനം കൂറുപുലര്‍ത്താന്‍ നമുക്കാവണമെന്നില്ല. you decide your own career എന്ന് ഒരു ചൊല്ലുണ്ട്. കുട്ടികള്‍ തന്നെയാണ് അവര്‍ക്ക് ഏതു ജോലി വേണം എന്നു തീരുമാനിക്കുന്നത്. പക്ഷേ, കുഴച്ച കളിമണ്ണ് പോലെയാണ് കുട്ടികളുടെ മനസ്. ഏതു രീതിയില്‍ അതു രൂപപ്പെത്തണമെന്നു തീരുമാനിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. മാതാപിതാക്കളും അധ്യാപകരും ഈ ദൗത്യമേറ്റെടുത്തില്ലെങ്കില്‍ കുട്ടികളുടെ ഭാവിയും സ്വഭാവവും രൂപികരിക്കുന്നതില്‍ മറ്റാരെങ്കിലും ഇടപെടുകയും അവസാനം പരാജയത്തിലേക്കെത്തുകയും ചെയ്യും. വ്യക്തമായ പ്ലാനിങ്ങുണ്ടെങ്കില്‍ മാത്രമേ മികച്ച കരിയറുണ്ടാകൂ. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു തൊഴില്‍ മേഖലയിലും മാറ്റങ്ങളുണ്ടാകും. ചില കോഴ്‌സുകള്‍ ഇന്നു നിറം മങ്ങിയാണെങ്കില്‍ നാളെ അവ തിളങ്ങി നില്‍ക്കാം. ആ തിളക്കം കണ്ട് നമ്മുടെ കുട്ടിയെ ചേര്‍ത്ത്പഠിപ്പിച്ചു കോഴ്‌സ് കഴിയുമ്പോഴേക്കും അവിടെ നിറം മങ്ങിയിട്ടുണ്ടാവും. ഇതൊക്കെ സ്വാഭാവികമാണ്. അതുകൊണ്ട് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബോധപൂര്‍വമുള്ള ഇടപെടലുകള്‍ അത്യാവശ്യമാണ്. ഓരോ മനുഷ്യനും വ്യത്യസ്തമായ കഴിവുകളോടെയാണ് ജനിക്കുന്നത്. ആ കഴിവുകള്‍ കണ്ടെത്തുന്നതിന് ചില സ്ഥലങ്ങളില്‍ സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ വരെ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈക്കോമെട്രിക് ടെസ്റ്റ് എന്നറിയപ്പെടുന്ന അഭിരുചി പരീക്ഷ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷന്‍ പ്ലാനാണ് കുട്ടികള്‍ക്ക് വേണ്ടി തയാറാക്കേണ്ടത്. അഭിരുചി പരീക്ഷകള്‍ എല്ലാ കുട്ടികള്‍ക്കും നടത്തണം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ആശയ വിനിമയം ചെയ്യുന്നതിനുള്ള കഴിവ് സാങ്കേതിക മേഖലയലെ താല്‍പര്യം, മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുക്കള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള കഴിവ്, വസ്തുക്കളെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത് യാഥാര്‍ഥ്യമാക്കാനുള്ള കഴിവ്, ഭാഷാപരമായ പരിജ്ഞാനം, തീരുമാമെടുക്കുന്നതിനുള്ള വേഗത തുടങ്ങിയവയിലൊക്കെ വ്യക്തവും കൃത്യവുമായ ഉത്തരം അഭിരുചി പരീക്ഷയിലൂടെ ലഭിക്കും. അഭിരുചി നിര്‍ണയ പരീക്ഷകള്‍ സാധാരണ പരീക്ഷ പോലെയല്ല. ഇതില്‍ ജയമോ പരാജയമോ ഇല്ല. എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു കഴിവുണ്ട്. അതു തിരിച്ചറിയുക മാത്രം. മുന്‍കൂട്ടിയുള്ള തയാറെടുപ്പുകളോ പഠനമോ ഈ പരീക്ഷയ്ക്കില്ല. വളരെ ലളിതവും എളുപ്പവുമായ എഴുത്ത് പരീക്ഷയിലൂടെയാണ് അഭിരുചി നിര്‍ണയം നടക്കുന്നത്. വക്കീല്‍,ഡോക്ടര്‍,അധ്യാപകന്‍ തുടങ്ങി ആശയവിനിമയത്തിനും വിശകലനത്തിനും പ്രാധാന്യമുള്ള തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ verbal reasoning അത്യാവശ്യമാണ്. വ്യാപാരം, സാമ്പത്തികം, മാനേജ്‌മെന്റ്, പ്രോഗ്രാമര്‍ തുടങ്ങിയ മേഖലയ്ക്ക് ഏറ്റവും ഗുണംചെയ്യുക numerical abilty ഉള്ളവര്‍ തന്നെയാണ്. ശാസ്ത്രം, ഡിസൈനിങ്, കംപ്യൂട്ടര്‍ തുടങ്ങിയവയ്ക്ക് A-btsract resoning നിര്‍ബന്ധം തന്നെയാണ്. സാങ്കേതിക മേഖലയില്‍ പ്രാധാന്യമുള്ള എന്‍ജിനിയറിങ്, മാനേജ്‌മെന്റ് വിഭാഗത്തിലെ കണിശത Mechanic-al reasoning നിന്നെ മനസിലാക്കാന്‍ കഴിയൂ. ആര്‍ക്കിടെക്ചര്‍, കലകള്‍, ആര്‍ട്‌സ്, മള്‍ട്ടിമീഡിയ തുടങ്ങിയവയ്ക്ക് space relation നിര്‍ബന്ധമാണെന്നതില്‍ തര്‍ക്കമില്ല. എല്ലാ ജോലിക്കും വേണ്ടതാണ് കൃത്യത. അതു മനസിലാക്കുന്നതിന് വേണ്ടി speed and accuracy എന്ന ടെസ്റ്റ്, കുട്ടിയുടെ ഭാഷാപരമായ പ്രകടനം, ആശയ വിനിമയശേഷി മനസിലാക്കാന്‍ Language skill എന്നതിലൂടെ കഴിയും. ഈ അഭിരുചി ടെസ്റ്റ് കഴിഞ്ഞതിനു ശേഷം വിദ്യാര്‍ഥിയും രക്ഷിതാക്കളും കൗണ്‍സിലറും കൂടിയിരുന്നു ഫലം വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തി ഭാവിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  2 months ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  2 months ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  2 months ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  2 months ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  2 months ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  2 months ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  2 months ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  2 months ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  2 months ago