HOME
DETAILS
MAL
മസൂദ് അസ്ഹറിനെ യു.എന്നിന്റെ ഭീകര പട്ടികയില്‍ ഉള്‍പെടുത്താനുള്ള ഇന്ത്യന്‍ ശ്രമത്തിനെതിരെ വീണ്ടും ചൈന
backup
October 01 2016 | 15:10 PM
ബീജിംങ്ങ്; ജയ്ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ ഭീകര പട്ടികയില്‍ ഉള്‍പെടുത്താനുള്ള ഇന്ത്യന്‍ ശ്രമത്തിനെതിരെ വീണ്ടും ചൈന. മുമ്പും മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്രസഭയില്‍ ചൈന വീറ്റോ ചെയ്തിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മസ്ഹൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചൈന വീറ്റോ ചെയ്യുകയായിരുന്നു. സാങ്കേകതിക തടസ്സം ഉന്നയിച്ചായിരുന്നു ചൈന ഈയാവശ്യം തടഞ്ഞത്. ആറുമാസമായിരുന്നു ഇതിന്റെ കാലാവധി . തിങ്കളാഴ്ച കാലവധി അവസിനിക്കാനിരിക്കേ ഇന്ത്യയുടെ ആവശ്യം വീണ്ടും പരിഗണക്ക് വന്നെങ്കിലും ചൈന വീണ്ടും വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു. ചൈനീസ് വിദേശകാര്യ വാക്താവ് ഗെങ് ഷുവാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."