HOME
DETAILS
MAL
സാനിയ സഖ്യത്തിനു ഫൈനലില്‍ തോല്‍വി
backup
October 01 2016 | 19:10 PM
വുഹാന്‍: വുഹാന്‍ ഓപണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യത്തിനു തോല്‍വി. കിരീടപ്പോരില്‍ സാനിയ- സ്‌ട്രൈക്കോവ സഖ്യം ബതാനി മറ്റെക് സാന്‍ഡ്‌സ്- ലുസി സഫരോവ സഖ്യത്തിനോടാണ് തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് ദയനീയമായി അടിയറവച്ച ഇന്തോ- ചെക്ക് സഖ്യം രണ്ടണ്ടാം സെറ്റില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്‌കോര്‍: 1-6, 4-6. കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളില്‍ മൂന്നിലും കിരീടം നേടിയ ഇന്തോ- ചെക്ക് സഖ്യത്തിനു ഇവിടെ മികവ് പുലര്‍ത്താന്‍ സാധിക്കാതെ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."