റെഡ്യൂസ്-റെഫ്യൂസ്-റിസൈക്കിള്‍ 'വരുമൊരു തലമുറയ്ക്കായി' ബത്തേരി പ്ലാസ്റ്റിക് മുക്ത നഗരസഭ
സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ നേതൃത്വത്തില്‍ വരുമൊരു തലമുറയ്ക്കായി എന്ന പേരില്‍ പ്ലാസ്റ്റിക് വിമുക്ത നഗരസഭ എന്ന പരിപാടി സംഘടിപ്പിച്ചു. ബത്തേരി മുന്‍സിപ്പല്‍ ടൗഹാളില്‍ നടന്ന പരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു അധ്യക്ഷനായി. വനം വകുപ്പ് പി.ആര്‍.ഒ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബാബു, അബ്ദുറഹിമാന്‍, എല്‍സി പൗലോസ്, പി.കെ സുമതി, കൗണ്‍സിലരമാരായ സോബിന്‍ വര്‍ഗീസ്, എം.സി ശരത്, ടിന്റു രാജന്‍, ബിന്ദുരാജു, ശാന്ത ഗോപാലന്‍, കണ്ണിയാന്‍ അഹമ്മദ് കുട്ടി, എന്‍.കെ മാത്യു, മുന്‍സിപ്പാലിറ്റി സെക്രട്ടറി സി.ആര്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അംബിക സംസാരിച്ചു.
ചടങ്ങില്‍ സെന്റ്‌മേരിസ് എന്‍.എസ്.എസ് യൂനിറ്റന്റെ നേതൃത്വത്തില്‍ മുന്‍സിപ്പാലിറ്റിയിലെ ക്ലീനിങ് തൊഴിലാളികളെ ആദരിച്ചു. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന വവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ അണിനിരത്തി ടൗണില്‍ വിളംബരജാഥയും ലഘുലേഖ വിതരണവും നടത്തി. ബോധവല്‍ക്കരണ വിളംബര ജാഥയില്‍ പ്ലാസാറ്റിക്കിനെതിരേ വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."