കേരളം മലയാളികളുടെ കുത്തകയല്ല: ബിനുപോള്‍
പെരിയ: കേരളം മലയാളികളുടെ മാത്രം കുത്തകയല്ലെന്ന് പ്രൊഫ. ബിനുപോള്‍. കേന്ദ്ര സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആഗോള തൊഴില്‍ കമ്പോളത്തില്‍ ഉടലെടുക്കുന്ന വ്യതിയാനങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറായ ഡോ. ബിനുപോള്‍.
വളരെ ശോചനീയമായ അവസ്ഥയില്‍ ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ ഒറ്റപ്പെടുത്തുകയും അവര്‍ക്കു വേണ്ടുന്ന പരിഗണന നല്‍കാതിരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിനാവശ്യമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.
ട്രേഡ് യൂനിയനുകള്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി. ജെ ജോസഫ്, അസോസിയേറ്റ് പ്രൊഫസറും സാമ്പത്തിക ശാസ്ത്രവിഭാഗം ഡീനുമായ ഡോ. അബ്ദുള്‍ കരീം, സാമ്പത്തിക ശാസ്ത്രവിഭാഗം ഗവേഷക വിദ്യാര്‍ഥിയായ വിദ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."