HOME
DETAILS

ആപ്പിള്‍, സ്‌നേഹത്തിന്റെ പഴം

  
backup
October 02 2016 | 16:10 PM

%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

വളരെ പണ്ടുതന്നെ ആപ്പിളിന്റെ ഗുണവും മഹത്വവും ഘോഷിക്കപ്പെട്ടിരുന്നു. ദിവസവും ഒരാപ്പിള്‍ കഴിച്ച് ഡോക്ടറെ ഒഴിവാക്കിനിര്‍ത്തു (അി അുുഹല മ റമ്യ സലലു െവേല റീരീേൃ മംമ്യ) എന്നൊരു പഴമൊഴി ഇംഗ്ലീഷിലുണ്ട്. ഈ പ്രശസ്തിയും പെരുമയും മറ്റൊരു പഴത്തിനും ലഭിച്ചിട്ടില്ല എന്നതിനാല്‍ ആപ്പിള്‍ പ്രേമികള്‍ക്ക് അഭിമാനിക്കുവാന്‍ വകയുണ്ട്.

ആപ്പിള്‍ ലോകമാകെ ജ്യൂസായും, പഴമായും, സാലഡിലും ഉപയോഗിക്കുന്നു. ആഫ്രിക്കയിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ആപ്പിള്‍ വന്‍തോതില്‍ കൃഷിചെയ്തുവരുന്നു. ഏഷ്യയില്‍ ജപ്പാനാണ് ഉല്‍പാദനത്തില്‍ മുന്നില്‍. ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ആപ്പിള്‍ കൃഷിമേഖല കശ്മിരാണ്. നീലഗിരിക്കുന്നിന്റെ ചെരുവുകളിലും ആപ്പിള്‍ നന്നായി വളരുന്നുണ്ട്.

'മാലൂസ്സ്' എന്നാണ് ആപ്പിളിന്റെ ശാസ്ത്രനാമം. 8 -10 വര്‍ഷം പ്രായമായാല്‍ നന്നായി ഫലം ലഭിച്ചുതുടങ്ങും. നല്ല ഉയരം വയ്ക്കുന്ന ഒരു കുലീനവൃക്ഷമാണിത്. പഴത്തിന്റെ സൗന്ദര്യവും മാധൂര്യവും മൃദുത്വവും ഇതിന്റെ ജനപ്രീതിക്കും കാരണമാണ്. കേടുകൂടാതെ കൂടുതല്‍ കാലം ഇരിക്കുമെന്നതും ആപ്പിളിന്റെ മേന്‍മയാണ്. ഉളളിലെ കുരു ഒഴികെ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യം.

ഇത്രയേറെ പെരുമകളുണ്ടെങ്കിലും പോഷകഗുണത്തിന്റെ കാര്യത്തില്‍ നമ്മുടെ പല നാടന്‍പഴങ്ങളും ആപ്പിളിന്റെ വല്യേട്ടന്‍മാരാണ്. ഇതിലുളളതിന്റെ പത്തിരട്ടി പ്രോട്ടീന്‍ ഈത്തപ്പഴത്തിലുണ്ട്. അഞ്ചിരട്ടി നാരുകള്‍ പേരയ്ക്കയിലും. ആപ്പിള്‍ തരുന്നതിന്റെ മൂന്നിരട്ടി ഊര്‍ജം ഏത്തപ്പഴം തരും. മാര്‍ക്കറ്റില്‍ ആപ്പിളിന്റെ വില കുതിച്ചുയരുമ്പോള്‍ ഈ വസ്തുതകള്‍ ഓര്‍ക്കുന്നതു നല്ലതാണ്.

ഔഷധഗുണങ്ങള്‍

  • മസ്തിഷ്‌കത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും ആപ്പിള്‍ ഔഷധമാണ്. മസ്തിഷ്‌കകോശങ്ങളെ ഊര്‍ജസ്വലമാക്കാനാവശ്യമായ ഘടകങ്ങള്‍ ആപ്പിളിലുണ്ട്. അത് കൊണ്ടുതന്നെ ഓര്‍മ്മക്കുറവ്, ക്ഷീണം, മാനസികാസ്വാസ്ഥ്യങ്ങള്‍, മനസ്സിന് ഏകാഗ്രതയില്ലായ്മ എന്നിവയെ നീക്കി മനസ്സിനും ശരീരത്തിനും ഉണര്‍വു നല്‍കാന്‍ ഇതിനുകഴിയുന്നു.
  • മസ്തിഷ്‌കത്തിനുണ്ടാകുന്ന മാന്ദ്യം അകറ്റാന്‍ ഒരു സ്പൂണ്‍ തേനും ഒരു ആപ്പിളും ദിവസവും അത്താഴത്തിനുശേഷം കഴിച്ചാല്‍ മതി.
  • പനി, അതിസാരം, മലബന്ധം എന്നീ രോഗങ്ങള്‍ക്ക് ആപ്പിള്‍ ഉത്തമ ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പനിയുളളവര്‍ ആപ്പിള്‍ കഴിച്ചാല്‍ പനിയും അതുമൂലമുണ്ടാകുന്ന ക്ഷീണവും മാറിക്കിട്ടും.
  • ശരിയായ ദഹനവും ശോധനയുമുണ്ടാകാന്‍ ആപ്പിള്‍ നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന പെപ്‌സിന്‍ എന്ന ദ്രാവകം ഉല്‍പാദിപ്പിക്കാനുളള കഴിവ് ആപ്പിളിനുണ്ട്.
  • ആപ്പിളില്‍ അടങ്ങിയിട്ടുളള ലവണ - അമ്ലാംശങ്ങള്‍, കരളിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കും. കരളിനെ ഉത്തേജിപ്പിക്കാനുളള പ്രത്യേക കഴിവും ആപ്പിളിനുണ്ട്. ദന്തക്ഷയം, മോണവീക്കം, വായനാറ്റം എന്നിവയ്ക്ക് ലളിതമായ ഒരു ചികിത്സ: ഭക്ഷണത്തിനുശേഷം ഒരു ആപ്പിള്‍ കടിച്ചു തിന്നുക എന്നതാണ്.
  • തലച്ചോറിന് ഉണര്‍വും ഹൃദയത്തിന് കരുത്തും ലഭിക്കാന്‍ ആപ്പിള്‍ കഷണങ്ങളാക്കി നുറുക്കി ഒരു പരന്ന പാത്രത്തിലാക്കിയ ശേഷം നല്ലവണ്ണം ചന്ദ്രപ്രകാശം തട്ടുന്ന സ്ഥലത്തുവയ്ക്കുക. അതിരാവിലെ ഭക്ഷിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ ഫലം ലഭിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
  • ഒഴിഞ്ഞ വയറില്‍ ആപ്പിള്‍ കഴിക്കുന്നത് ദഹനക്കേടിനു കാരണമായേക്കും. വേഗത്തില്‍ ചീഞ്ഞുപോകാതിരിക്കുന്നതിനുവേണ്ടി ആപ്പിളിന് വിവിധതരം രാസപദാര്‍ത്ഥങ്ങള്‍ തളിക്കുന്നുണ്ട്. അതുകൊണ്ട് ആപ്പിള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ കഴിക്കാവൂ.

പോഷകമൂല്യങ്ങള്‍

100 ഗ്രാം ആപ്പിളില്‍ അടങ്ങിയ പോഷകങ്ങള്‍
ജലാംശം - 85% പ്രോട്ടീന്‍ - 0.2 ഗ്രാം
കൊഴുപ്പ് - 0.5 ഗ്രാം ധാതുക്കള്‍ - 0.3 ഗ്രാം
നാരുകള്‍ - 1% ഊര്‍ജം - 59 കലോറി
കാര്‍ബോഹൈഡ്രേറ്റ് - 13.7 ഗ്രാം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  15 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  15 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  15 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  15 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  15 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  15 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  15 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  15 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  15 days ago