ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഗൂഡല്ലൂര്‍: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേവര്‍ഷോല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഡി.എം.കെ സ്ഥാനാര്‍ഥികളായി മാധേവന്‍, ശാന്ത, ശല്‍നി, ഹൃദയമേരി, ജയശ്രി, സിരിരാജ, വനിത, ജയലക്ഷ്മി, രാമൂര്‍ത്തി, ബാല്‍രാജ് എന്നിവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വാര്‍ഡുകളില്‍ കോണ്‍ഗ്രസും മൂന്ന് വാര്‍ഡുകളില്‍ ലീഗും മത്സരിക്കും. ഡി.എം.കെ മുന്നണിയിലെ കോണ്‍ഗ്രസും ലീഗും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഓവാലി പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലെ ഡി.എം.കെ സ്ഥാനാര്‍ഥികളായി ജോണി, ഗണേഷന്‍, മോഹന്‍ദാസ്, മുത്തു ലക്ഷ്മി, ശങ്കര്‍, മുരുകമ്മാള്‍, വരദരാജ്, രേണുക, തമിഴ്‌ശെല്‍വി, രവി, മല്ലിക, ശെല്‍വരത്‌നം, വേലുസ്വാമി, രാജേന്ദ്രന്‍ എന്നിവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗൂഡല്ലൂര്‍ നഗരസഭയില്‍ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാര്‍ഥികള്‍ നിര്‍മല്‍, ജയഷീല, സ്വേധ, വെന്നില, ശകുന്തള ദേവി, പരിമള, സരോജ, കൃഷ്ണമൂര്‍ത്തി, അബ്ദുന്നാസര്‍, ഇളങ്കോ, മാരന്‍, വനിത എന്നിവരാണ്.
ഇവിടെ ആറ് സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ ലീഗും മത്സരിക്കും. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയനില്‍ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാര്‍ഥികള്‍ ഗുരുനാഥന്‍, മഹാവിഷ്ണു, ജയ, ദാമോദരന്‍, ഗണേശ്വരി, ജയന്തി, നാഗരാജ്, അരവിന്ദ്കുമാര്‍ എന്നിവരാണ്. ഇവിടെ നാല് സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ ലീഗും മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."