നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു
പൂക്കോട്ടൂര്‍: സേവന ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം. മുതിരിപ്പറമ്പ് പ്യൂമ ക്ലബിന്റെ കീഴില്‍ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മലപ്പുറം പൊലിസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. ഉദ്ഘാടനം സബ് ഇന്‍സ്‌പെക്ടര്‍ എം. ദേവി നിര്‍വഹിച്ചു. ക്ലബ് പ്രസിസന്റ് പി.കെ ഫൈറൂസ് അധ്യക്ഷനായി. സെക്രട്ടറി പി. അനീഷ് ബാബു, കെ. നിഖില്‍, പി. വിജിന്‍, പി.കെ ഷാജഹാന്‍, കെ. അഖിലാല്‍ നേതൃത്വം നല്‍കി.
മേലാറ്റൂര്‍:പെരിന്തല്‍മണ്ണ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ഉച്ചാരക്കടവില്‍ നടന്ന പരിപാടി മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി ഫവാസ് അധ്യക്ഷനായി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. റഷീദ് മേലാറ്റൂര്‍, സലാം മണലായ, ശിഹാബ് കട്ടിലശേരി, കെ.വി യൂസുഫ് ഹാജി, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ടി.ടി യാസീന്‍, റാഷിഖ് പൊന്ന്യാകുറുശി, പി. ശമീജ്, എം.പി സലാഹുദ്ദീന്‍, വി.എം ജുനൈദ്, എ.ടി ശജീബ്, ഇ. യാസീന്‍, യു. മുന്‍ഷിര്‍ സംസാരിച്ചു.
കൊളത്തൂര്‍: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഐ.കെ.ടി.എച്ച്.എസ്.എസ് ചെറുക്കുളമ്പ് എന്‍.എസ്.എസ് യൂണിറ്റ് സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടി ' ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം' പദ്ധതിക്ക് തുടക്കം കുറിച്ചു. ക്യാംപസിനകത്തും ദത്ത് ഗ്രാമത്തിലും സ്‌കൂള്‍ പരിസരത്തുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചെറുകുളമ്പും പരിസരവും വൃത്തിയാക്കി.
ഉദ്ഘാടനം കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് മുല്ലപ്പള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.പി ഷാജി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ എം.കെ മന്‍സൂര്‍, പി.അബ്ദുല്‍ അസീസ്, അബ്ദുല്‍ സലാം മഠത്തില്‍, ബി. ഹിരണ്‍, അബ്ദുല്‍ മനാഫ് സംസാരിച്ചു.
പാങ്ങ്: ഈസ്റ്റ് പാങ്ങ് തണല്‍ കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തില്‍ പാങ്ങ് കച്ചേരിപ്പടി അങ്കണവാടി, ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രം, പള്ളിപ്പറമ്പ് അയ്യാത്തപ്പറമ്പ് റോഡ് എന്നിവ ശുചീകരിച്ചു. കുറുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.പി ഹംസ ഉദ്ഘാടനം ചെയ്തു. കെ.കെ മുനീര്‍, എന്‍.പി മുഹമ്മദലി മാസ്റ്റര്‍, ബാസിത്ത് കണക്കയില്‍, റഫീഖ്, സി.മുഹമ്മദാലി, നൗഫല്‍, പി.ടി നിസാര്‍, എം.അസീസ്, കെ.കരീം നേതൃത്വം നല്‍കി.
കൊളത്തൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വിവിധ കല സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൊളത്തൂരില്‍ ലഹരി വിമുക്ത ഭവനം പദ്ധതി തുടങ്ങി. ലഹരി വിമുക്ത പഞ്ചായത്ത് പദ്ധതിയുടെ ആദ്യഘട്ടമായാണ് പദ്ധതി തുടങ്ങിയത്. നാടകയാത്രയും നടത്തി. കുറുപ്പത്താല്‍ ടൗണില്‍ കൊളത്തൂര്‍ എസ്.ഐ വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. വിജയലക്ഷ്മി അധ്യക്ഷയായി.
കിഴിശ്ശേരി: മുതുവല്ലൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എം.എസ്.എഫ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ ക്യാംപയിന്‍ നടത്തി. വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ എം.പി മുഹമ്മദ്, കെ.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, എം.പി അബ്ദുല്‍ അസീസ്, ടി. ആലികുട്ടിഹാജി, എം.പി അലവിഹാജി, ടി. ജാഫര്‍, പി. അബ്ബാസ്, എം.പി റഷാദ്, അലവികുട്ടി, കെ.സി ഗോവിന്ദന്‍, കെ.എസ് സാബിര്‍, എം.പി സഫ്‌വാന്‍, കെ.എസ് ശഫീഖ് നേതൃത്വം നല്‍കി.
കൊണ്ടോട്ടി: ഗാന്ധിജയന്തി ദിനത്തില്‍ ഒഴുകൂരില്‍ അമലം മാലിന്യ മുക്തഗ്രാമം പദ്ധതിക്ക് തുടക്കമായി. മൊറയൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്,16,17,18 വാര്‍ഡുകളിലാണ് ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂളിന്റെ സഹകരണത്തോടെ പള്ളിമുക്ക് ബൂമാക്‌സ് ക്ലബ് പദ്ധതി നടപ്പാക്കുന്നത്. ഒഴുകൂരിനെ മാലിന്യമുക്തമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ,ജെ.ആര്‍.സി ക്ലബ്ബുകള്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.
മൊറയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് നെരവത്ത് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.ജാബിര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.ക്ലബ് രക്ഷാധികാരി ഒ.കെ റിയാസ് അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ അബ്ദു വിലങ്ങപ്പുറം, പി.ലത്തീഫ്, ആര്‍.കെ ദാസ്, പി.ബിജി, ഇ.എം റഹ്മത്തുള്ള, കെ.വി ബാപ്പു, പി.അബ്ദുറഹ്മാന്‍, എം.ടി മൊയ്തീന്‍കുട്ടി, അന്‍വര്‍ സാദത്ത്, കെ.സി സുഹൈല്‍, പി.ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുളിക്കല്‍: ഇന്ദിരാജി എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ഗ്രാമദര്‍ശിനി പത്രവും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് ജില്ലാ പഞ്ചായത്തംഗം പി.ആര്‍ രോഹില്‍നാഥ് ഉദ്ഘാടനം ചെയ്തു. കവിയും സാഹിത്യകാരനുമായ പി.എല്‍ ശ്രീധരന്‍ പാറക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ.സി ബഷീര്‍ അധ്യക്ഷനായി.
കൊണ്ടോട്ടി: ഇ.എം.ഇ.എ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതി ഗ്രാമയാത്ര, പൊലിസ് സ്റ്റേഷന്‍ ശുചീകരണം, കോളജ് ഉള്‍പെടുന്ന ഗ്രാമത്തെ ഇ-ഗ്രാമ വാര്‍ഡ് സര്‍വേഎന്നിവ നടത്തി. എന്‍.എസ്.എസ് കോഡിനേറ്റര്‍ പ്രൊഫ. ജഹ്ഫര്‍ ഓടക്കല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ.സി ബിച്ചു, കെ.എം ഇസ്മാഈല്‍, മുക്താര്‍ കമ്മിണിപറമ്പ്, സാദിഖ്, സാഹിര്‍ പുളിക്കല്‍ നേതൃത്വം നല്‍കി.
വാഴയൂര്‍: വാഴയൂര്‍ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് ഗാന്ധിസ്മൃതി സംഗമവും സേവനപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അഡ്വ:ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി ഷമീര്‍ അധ്യക്ഷനായി. കക്കോവ് തിരുത്തിയാട് റോഡ് കരിങ്കല്‍പൊടിയിട്ട് ഗതാഗത യോഗ്യമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."