ദേശീയ കുഷ്ഠ രോഗ നിര്‍മാര്‍ജന യജ്ഞം; കര്‍മ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി
നിലമ്പൂര്‍: ദേശീയ കുഷ്ഠ രോഗ നിര്‍മാര്‍ജന യജ്ഞം കര്‍മ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. 2020 ഓടെ രാജ്യത്ത് കുഷ്ഠ രോഗം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മാര്‍ജന യജ്ഞം നടത്തുന്നത്. ചുങ്കത്തറ, എടവണ്ണ, നെടുവ ബ്ലോക്കുകളില്‍ മൂന്ന് മുതല്‍ 17 വയസ് വരെ കുട്ടികളെ ത്വക് രോഗ പരിശോധനക്ക് വിധേയരാക്കും. അങ്കണവാടികള്‍, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ നടത്തും. യജ്ഞത്തിന്റെ ഭാഗമായി ഏഴ് വരെ വിവിധ പരിപാടികളും നടത്തും.
പരിപാടി നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.പി സുഗതന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. ഡിഎംഒ ഡോ.വി.ഉമ്മര്‍ ഫാറൂഖ്, ഡോ.സി. അബൂബക്കര്‍, നഗരസഭാ വൈസ്ചെയര്‍മാന്‍ പി.വി ഹംസ, കെ.ടി.കുഞ്ഞാന്, എന്‍.വേലുക്കുട്ടി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം.ഗോപാലന്, ജില്ലാ മലേറിയ ഓഫീസല്‍ ബി.എസ് അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശുചീകരണ വാരം ജില്ലാതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."