HOME
DETAILS
MAL
ബ്രെക്സിറ്റ് അടുത്ത മാര്ച്ചിനകമെന്ന് തെരേസാ മേ
backup
October 02 2016 | 19:10 PM
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോകാനുള്ള നടപടിക്രമങ്ങള്‍ അടുത്തവര്‍ഷം മാര്ച്ചിനകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. രണ്ടു വര്‍ഷത്തെ കാലാവധിയാണ് ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ളത്. ഈ വര്‍ഷം ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് നേരത്തെ തെരേസാ മേ പറഞ്ഞിരുന്നു. ബി.ബി.സിക്ക് നല്കിയ അഭിമുഖത്തിലാണ് തെരേസാ മേ നിലപാട് വ്യക്തമാക്കിയത്.
യൂറോപ്യന്‍ യൂനിയന്‍ വിട്ടാലും അവരുമായി നല്ലബന്ധം തുടരുമെന്ന് തെരേസാ മേ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 23 നാണ് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ നടന്നത്. 1973 ലാണ് ആദ്യമായി ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."