HOME
DETAILS
MAL
പൊലിസ് മര്‍ദനം: ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് പി രാജു
backup
October 02 2016 | 19:10 PM
കൊച്ചി: എല്‍.ഡി.എഫ് ഭരണത്തിന് കീഴില്‍ ഒരു കാരണവശാലും പൊലിസ് മര്‍ദനങ്ങള്‍ നടക്കാന്‍ അനുവദിക്കരുതെന്ന് സി.പി.ഐ എറണാകുളം ജില്ലാസെക്രട്ടറി പി.രാജു ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ പൊലിസ് അതിക്രമങ്ങളില്‍ മനം മടുത്ത ജനങ്ങള്‍ ആശ്രയമായി കണ്ടത് എല്‍.ഡി.എഫ് ഭരണത്തെയാണ്. ഈ സാഹചര്യത്തില്‍ കളമശ്ശേരി, ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവരുന്ന പൊലിസ് മര്‍ദ്ദനങ്ങളുടെ വാര്‍ത്തകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുകൊണ്ടോ, സസ്പെന്‍ഡ് ചെയ്തതുകൊണ്ടോ മാത്രം അതിക്രമങ്ങള്‍ക്കു പരിഹാരമാവുകയില്ല. അത്തരക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുകയാണ് ആവശ്യമെന്നും പി.രാജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."