സേവനവഴിയില്‍ ഗാന്ധിജയന്തി ദിനാചരണം
മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ നാടും നഗരവും സേവന-ജീവകാരുണ്യ പ്രര്‍ത്തനങ്ങളില്‍ മുഴുകി. പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചും അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചും മുതിര്‍ന്ന പൗരന്മാരെ ആദരിച്ചും സാമൂഹ്യ-രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ഗാന്ധി ജയന്തി സമുചിതമായി ആചരിച്ചു.
തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫ് വിഖായ, ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി കൊടക്കല്‍ ശാഖാ വിഖായ വളണ്ടണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് കാഞ്ഞിരോളി ടൗണില്‍ ശുചീകരണം നടത്തി.
സത്താര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. തുണ്ടണ്ടിയില്‍ ലത്തീഫ്, സി.കെ റാഷിദ്, ഷൈജല്‍ അഹമ്മദ്, വി.പി അസ്‌ലം, ടി.പി മുനീബ്, വി.വി സജീര്‍, ടി.പി മുനീര്‍, ഇ.പി മുഹമ്മദലി, പി.കെ ഹമീദ്, എ.കെ.കെ തങ്ങള്‍, കുമ്പളകണ്ടണ്ടി അഹമ്മദ്, എം.കെ ആദില്‍, ലത്തീഫ് മുക്കുമ്മല്‍ നേതൃത്വം നല്‍കിമേപ്പയൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആചരിച്ചു. കെ.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആന്തേരി ബാലകൃഷ്ണന്‍, ആര്‍.കെ രാജീവ്, ആര്‍.കെ ഗോപാലന്‍, ബിജു കുനിയില്‍, സി. നാരായണന്‍ സംസാരിച്ചു. കൊഴുക്കല്ലൂരില്‍ നടന്ന കുടുംബസംഗമം പി.എം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ബിജു കാവില്‍, അരവിന്ദ് സംസാരിച്ചു.
വടകര: ഗാന്ധി ജയന്തി വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഹിംസാദിനമായി ആചരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ് രഞ്ജിത്ത്കുമാര്‍ അധ്യക്ഷനായി. അഡ്വ. സി. വത്സലന്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, അച്യുതന്‍ പുതിയെടുത്ത്, കെ.പി കരുണന്‍, ടി.വി സുധീര്‍കുമാര്‍, കോമത്ത് ബാബു, ബിജുല്‍ ആയാടത്തില്‍, പ്രഭിന്‍ പാക്കയില്‍ സംസാരിച്ചു.
വടകര: ഗാന്ധി ജയന്തി വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഹിംസാദിനമായി ആചരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ് രഞ്ജിത്ത്കുമാര്‍ അധ്യക്ഷനായി. അഡ്വ. സി. വത്സലന്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, അച്യുതന്‍ പുതിയെടുത്ത്, കെ.പി കരുണന്‍, ടി.വി സുധീര്‍കുമാര്‍, കോമത്ത് ബാബു, ബിജുല്‍ ആയാടത്തില്‍, പ്രഭിന്‍ പാക്കയില്‍ സംസാരിച്ചു.
വടകര: ഗാന്ധി ജയന്തി ദിനത്തില്‍ മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയം ശുചീകരണ പ്രവൃത്തി നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഇന്ദിര വി. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകന്‍ അശ്വിനി അമിതാഭ് ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണിയൂര്‍ ഡിസ്‌പെന്‍സറിയും പരിസരവും സ്‌കൗട്ട് വളണ്ടിയര്‍മാരുടെയും ലവ് ഗ്രീന്‍ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു. കെ.സി സുരേഷ്, എ.കെ മനോജ് നേതൃത്വം നല്‍കി.
കോട്ടക്കല്‍: കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സാമൂഹ്യ സാമ്പത്തിക ആരോഗ്യ സര്‍വേ നടത്തി. പയ്യോളി നഗരസഭ 34-ാം ഡിവിഷനിലെ 350 വീടുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. മദ്യത്തിനെതിരേ ബോധവല്‍ക്കരണവും നടത്തി. നഗരസഭ കൗണ്‍സിലര്‍ സി.പി ഷാനവാസ് എന്‍.എസ്.എസ് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. എം.ടി പത്മജ, മുഹമ്മദ് ഫൈസല്‍, കെ. സ്‌നേഹ സതീഷ് സംസാരിച്ചു.
നാഷനല്‍ സര്‍വിസ് സ്‌കീം വടകര മോഡല്‍ പോളിടെക്‌നിക് കോളജ് യൂനിറ്റ് ഗാന്ധി ജയന്തി ദിനത്തില്‍ വടകര ഗവ. ജില്ലാ ആശുപത്രിയും പരിസരവും ശുചീകരിച്ചു. പ്രോഗ്രാം ഓഫിസര്‍ എം. രാജീവന്‍ നേതൃത്വം നല്‍കി.
പാറക്കടവ്: ഗാന്ധിജയന്തി ദിനത്തില്‍ ഉമ്മത്തൂര്‍ എസ്.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂനിറ്റ് പാറക്കടവ് ടൗണ്‍ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, മെമ്പര്‍ ബി.പി മൂസ, കമ്മ്യൂനിറ്റി പൊലിസ് ഉദ്യോഗസ്ഥന്മാരായ പി.പി ഹമീദ്, കെ. രജ്ഞിനി, സിവില്‍ പൊലിസ് ഓഫിസര്‍ നൗഷാദ് സംബന്ധിച്ചു.
തൊട്ടില്‍പ്പാലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തളീക്കര കനിവ് വിദ്യാഭ്യാസ സമിതി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. തളീക്കര എല്‍.പി സ്‌കൂളില്‍ നടന്ന സംഗമം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീനിജ കെ.പി ഉദ്ഘാടനം ചെയ്തു. സി.എം അബ്ദുല്‍ അസീസ് അധ്യക്ഷനായി. തയ്യുള്ളതില്‍ നാസര്‍, നവാസ് അഹമ്മദ്, ടി അജിത സംസാരിച്ചു.
എടച്ചേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി സദ്ഭാവനദിനമായി ആഘോഷിച്ചു. രാവിലെ പുഷ്പാര്‍ച്ചനയും ടൗണ്‍ ശുചികരണവും നടന്നു. വൈകിട്ട് ഗാന്ധിസ്മൃതി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാജഗോപാലന്‍ നമ്പ്യാര്‍ വാണാറ ഉദ്ഘാടനം ചെയ്തു. കെ.പി ദാമോധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. പവിത്രന്‍, എം.കെ പ്രേംദാസ്, എം.സി മോഹനന്‍, ഇ.കെ ശങ്കരവര്‍മ രാജ പ്രസംഗിച്ചു.
വാണിമേല്‍: വിഖായ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വാണിമേല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭൂമിവാതുക്കലിലും വളയം പഞ്ചായത്തിലെ ജാതിയേരിയിലും സഹചാരി സെന്റര്‍ ആരംഭിച്ചു. മേഖലാതല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ടി.പി.സി തങ്ങള്‍ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് ജഅ്ഫര്‍ ദാരിമി അധ്യക്ഷനായി. അബ്ദുല്‍ കരീം ദാരിമി കൊളത്തറ, പി.പി അശ്‌റഫ് മൗലവി, സിദ്ദീഖ് വെള്ളിയോട്, വി.കെ മൂസ മാസ്റ്റര്‍, ശിഹാബുദ്ദീന്‍ ദാരിമി, ഒ. മുനീര്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ ദാരിമി, എം. ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, അഫ്‌സല്‍ മാസ്റ്റര്‍ കയമക്കണ്ടി, സാബിര്‍ നങ്ങാണ്ടി സംസാരിച്ചു. മുഹമ്മദ് വാഫി സ്വാഗതവും റാഫി കൊപ്രക്കളം നന്ദിയും പറഞ്ഞു. വളയത്ത് ത്വയ്യിബ് റഹ്മാനി അധ്യക്ഷനായി.
കോറോത്ത് അമ്മദ് ഹാജി സമര്‍പ്പണം നടത്തി. അസീസ് ഫൈസി കുയ്‌തേരി വിഖായ സന്ദേശം നല്‍കി. ജാബിര്‍ റഹ്മാനി, ഖാലിദ് മാസ്റ്റര്‍, റഈസ് ചെറുമോത്ത്, ലത്തീഫ് റഹ്മാനി സംസാരിച്ചു. സബീല്‍ ചെറുമോത്ത് സ്വാഗതവും ഇല്യാസ് മാമുണ്ടേരി നന്ദിയും പറഞ്ഞു.
തിരുവള്ളൂര്‍: എസ്.കെ.എസ്.എസ്.എഫ് തിരുവള്ളൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹചാരി സെന്റര്‍ ഉദ്ഘാടനം മുഹമ്മദ് സാലിം ദാരിമി നിര്‍വഹിച്ചു. ടി.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എം.പി ഹാരിസ് അധ്യക്ഷനായി. സിയാദ് ഹുദവി വിഖായ സന്ദേശം നല്‍കി. സമീര്‍ കൊക്കാല്‍മഠം സഹചാരി സെന്റര്‍ കര്‍മരേഖ അവതരിപ്പിച്ചു.
ഹംസ ബാഖവി, കണ്ടിയില്‍ അബ്ദുല്ല ഹാജി, കണ്ണോത്ത് സൂപ്പി ഹാജി, ഡോ. അബ്ദുല്‍ ബാരി, ചിങ്ങാണ്ടി മൊയ്തു മുസ്‌ലിയാര്‍, കുഞ്ഞബ്ദുല്ല കട്ടിലേരി, എഫ്.എം മുനീര്‍, എ.സി ഇഖ്ബാല്‍, മുഹമ്മദ് തോടന്നൂര്‍, കുഞ്ഞമ്മദ് മലോല്‍ സംസാരിച്ചു. കെ.വി തന്‍വീര്‍ മാസ്റ്റര്‍ സ്വാഗതവും എം.ടി യൂസുഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."