HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ ശുചീകരണം നടത്തി
backup
October 02 2016 | 22:10 PM
ചേവായൂര്‍: സേവനവാരത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.
സൂപ്പര്‍ സ്പെഷാലിറ്റി പരിസരം, ഡെന്റല്‍ കോളജ്, അത്യാഹിത വിഭാഗം, സ്പോര്‍ട്സ് മെഡിസിന്, ചെസ്റ്റ് ഹോസ്പിറ്റല്‍, ഐ.എം.സി.എച്ച് പരിസരം, കാന്റീന് പരിസരം, മെഡിക്കല്‍ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ്ണ് ശുചീകരണം നടത്തിയത്.
എം.ബി.ബി.എസ് ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ വിവിധ ഗ്രൂപ്പുകളായായിരുന്നു ശുചീകരണം. ജൈവപച്ചക്കറി കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായി നൂറോളം ഗ്രോബാഗുകളും സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."