HOME
DETAILS
MAL
കേരള നിയമസഭയില്‍ ബി.ജെ.പി മൂന്നാം ശക്തിയായി ഉയര്‍ന്നു വരും: നരേന്ദ്രമോദി
backup
May 06 2016 | 10:05 AM
പാലക്കാട്: കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അതിന്റെ തെളിവാണ് പാലക്കാട് കാണുന്ന ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് -യു.ഡി.എഫ് മുന്നണികള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്.ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിന്‍സിപ്പലിന് ശവപ്പെട്ടി പണിത ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ അംഗീകരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തിയ മോദി ഹെലികോപ്റ്ററിലാണ് പാലക്കാട്ടെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, നഗരസഭാ വൈസ് ചെയര്മാനുംമലമ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയുമായ സി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."