വ്യാജ ഭീകര വീഡിയോകള്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ചെലവിട്ടത് 450 ദശലക്ഷം ഡോളര്‍
ലണ്ടന്‍: ഭീകരരുടേതെന്ന പേരില്‍ വ്യാജ വീഡിയോകള്‍ ഉണ്ടാക്കാനായി അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ ചെലവിട്ടത് 450 ദശലക്ഷം യു.എസ് ഡോളര്‍. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം (ടി.ബി.ഐ.ജെ) പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ്, ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകജനതയെ ഭീതിയിലാക്കുന്നതിനു വേണ്ടി കോടിക്കണക്കിനു ഡോളര്‍ ചെലവിട്ട വാര്‍ത്തയുള്ളത്.
ലണ്ടന്‍ ആസ്ഥാനമായ ടി.ബി.ഐ.ജെയില്‍ ലോകത്തെ പ്രമുഖ മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍ അംഗങ്ങളാണ്. ഇറാഖ് അധിനിവേശത്തിനു നേതൃത്വം നല്‍കിയ സി.ഐ.എ മേധാവി ഡേവിഡ് പെട്രോസാണ് വ്യാജവീഡിയോകള്‍ ഉണ്ടാക്കാനായി ബ്രിട്ടീഷ് പൊതുജനസമ്പര്‍ക്ക (പി.ആര്‍) കമ്പനിയുമായി കരാറൊപ്പിട്ടത്. അറബി ഭാഷ സംസാരിക്കുന്ന ഭീകരര്‍ എന്ന രീതിയില്‍ വീഡിയോ ചിത്രീകരിക്കാനായിരുന്നു കരാര്‍. വീഡിയോ തയ്യാറാക്കുന്നതില്‍ പ്രുഖ പങ്കുവഹിച്ച മാര്‍ട്ടിന്‍ വെല്‍സിന്റെ അഭിമുഖത്തോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അല്‍ഖാഇദ പോലുള്ള സംഘടനകളുടെ പരിശീലനം, ആക്രമണം എന്നിവ സംബന്ധിച്ച് അറബിക് ചാനലുകള്‍ പുറത്തുവിട്ടതെന്നു തോന്നിപ്പിക്കുന്ന വീഡിയോകളാണ് ഇങ്ങനെ കൃത്രിമമായുണ്ടാക്കിയവയിലധികവും. വീഡിയോ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ അവ പശ്ചിമേഷ്യയിലെ ടെലിവിഷന്‍ സ്റ്റേഷനുകളിലെത്തിക്കുകയും ചെയ്യുന്നതായിരുന്നു പെന്റഗണിന്റെ രീതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോള ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ വിദേശ സ്റ്റുഡിയോയില്‍ വ്യാജമായി ചിത്രീകരിക്കപ്പെട്ടവയാണെന്ന് നേരത്തെ ചില ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണ് അല്‍ഖാഇദയുടേതെന്ന പേരില്‍ പ്രചരിച്ച പല വീഡിയോകളും വ്യാജമെന്നു സംശയിക്കത്തക്ക വിധത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."