HOME
DETAILS
MAL
കരിഓയില്‍ ഒഴിച്ച സംഭവം; പ്രതിഷേധിച്ചു
backup
October 03 2016 | 21:10 PM
പരപ്പനങ്ങാടി: ബി.ജെ.പി പരപ്പനങ്ങാടി ഏരിയ കമ്മിറ്റി പ്രസിഡന്റും പത്ര ഏജന്റുമായ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെയുണ്ടായ അക്രമ സംഭവത്തില്‍ ബി.ജെ.പി തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയും പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയും പ്രതിഷേധിച്ചു .പരപ്പനങ്ങാടിയിലും പരിസരത്തും നടക്കുന്ന സി.പി.എം ആസൂത്രിത അക്രമങ്ങള്‍ പ്രദേശത്തെ ക്രമസമാധാനം തകരാറിലാക്കുകയാണെന്നും ഭരണത്തിന്റെ ധിക്കാരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറൂരി വിട്ട് നടത്തുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരേ ബഹുജന പ്രതിരോധം തീര്‍ക്കുമെന്നും ബി.ജെ.പി നേതാക്കളായ കെ.പി വത്സരാജ്, രവി തേലത്ത്, രാജീവ് മേനാത്ത്, ടി ശ്രീധരന്, പി ജഗന്നിവാസന്‍, കെ ഷൈജു, സി ജയദേവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."