ഗതകാല സ്മരണയില്‍ പൂതാനി സ്ട്രീറ്റ്
പെരിന്തല്‍മണ്ണ: നൂറ്റാ@ണ്ട് പഴക്കത്തിന്റെ ഗതകാല സ്മൃതികളുമായി പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ പൂതാനി സ്ട്രീറ്റ്. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പൂതാനി കാദര്‍കുട്ടിയുടെയും 1921 ലെ മലബാര്‍ സമരകാലത്ത് മു@ണ്ടുപറമ്പില്‍ വച്ച് ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട ധീരനായ ഖിലാഫത്ത് വള@ണ്ടിയറായിരുന്ന പൂതാനി കുഞ്ഞിപ്പുവിന്റെയും, മുന്‍സൈനികന്‍ പൂതാനി ആലിക്കുട്ടിയുടെയും ഓര്‍മക്കായിട്ടാണ് പൂതാനി സ്ട്രീറ്റ് എന്ന് ഈ ഭാഗത്തിന് നാമധേയം നല്‍കിയിട്ടുള്ളത്.
പൂതാനി സഹോദരന്‍മാരുടെ ആദ്യകാല തറവാട് സ്ഥിതിചെയ്തത് ഇവിടെയായിരുന്നു. ഇവരുടെ ഓര്‍മക്ക് സ്മാരകവും ഈ അങ്ങാടിയില്‍ പണിതിട്ടു@ണ്ട്. നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് സ്മാരകം പണിതത്.
പഴയകാലം മുതല്‍ നിലനിന്നിരുന്ന കച്ചവടസ്ഥാപനങ്ങള്‍ ഉള്‍ക്കൊ@്ണ്ട ഈ പ്രദേശം ഇന്നു ചരിത്ര സ്മാരകമായി നിലനിര്‍ത്തിയിരിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."