കോഴിക്കോടിനെ സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോടിനെ സമ്പൂര്‍ണ ശൗചാലയ ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ജില്ലയായി കോഴിക്കോട് മാറി.
ജില്ലയിലെ എഴുപത് പഞ്ചായത്തുകളും സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ല ഇത്തരമൊരു പദവിയ്ക്ക് അര്‍ഹമായത്. പദ്ധതിയുടെ ഭാഗമായി 12,799 കുടുംബങ്ങള്‍ക്കാണ് വ്യക്തിഗത കക്കൂസുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.
സ്വച്ഛ് ഭാരത് മിഷന് പദ്ധതിയുടെ ഭാഗമായി നടന്ന ബേസ്ലൈന് സര്‍വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് 15400 രൂപ വീതം നല്‍കിയിരുന്നു. നിര്‍ധനര്‍ക്ക് സന്നദ്ധ സംഘടനകളും വ്യാപാരികളും വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സഹായ സംഘങ്ങള്‍ മുഖേനയും ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ടി. ജനില്‍ കുമാര്‍ അധ്യക്ഷനായി. ശുചിത്വ മിഷന് കോ ഓഡിനേറ്റര്‍ കെ.പി വേലായുധന്, ടി. മുരളീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."