യൂത്ത് കോണ്‍ഗ്രസ്സ് ട്രൈബല്‍ ഓഫിസ് ഉപരോധിച്ചു
ഇരിട്ടി:ചാവശ്ശേരി ആദിവാസി കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് നേതാക്കളും ഇരിട്ടി ട്രൈബല്‍ ഓഫിസ് ഉപരോധിച്ചു. പെണ്‍കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കാതെ മരണത്തിലേക്ക് തള്ളി വിട്ട അധികൃതര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ടണ്ട് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എ നസീര്‍ ആവശ്യപ്പെട്ടു. പെണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോണ്‍ ഗ്രസ്സ് ഇരിട്ടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ ഗ്രസ്സ് മണ്ഡലം സെക്രട്ടറി കെ സുമേഷ് കുമാര്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജോസ് ജേക്കബ്ബ്, ഷാനിദ് പുന്നാട്, റയിസ് കണിയറക്കല്‍, ടി.കെ റാഷിദ്, ഷിജിന് ജയന്, അഖില്‍, ഷാജു മാട്ടറ, ഷിജു കെ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."