HOME
DETAILS

തകര ഷീറ്റു കൊണ്ട് പണിത ഒറ്റമുറി വീട്ടില്‍ ഇരുപത്തിയേഴ് വര്‍ഷമായി സുനീഷും കുടുംബവും

  
backup
October 03 2016 | 23:10 PM

%e0%b4%a4%e0%b4%95%e0%b4%b0-%e0%b4%b7%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%a4-%e0%b4%92%e0%b4%b1

കുന്നംകുളം: ശൗചാലയമില്ല, വൈദ്യുതിയില്ല, വെള്ളമോ, താമസിക്കാന്‍ ഒരടച്ചുറപ്പുള്ള വീടോ ഇല്ല. സമ്പൂര്‍ണ്ണ ഭവന, വൈദ്യുതീകരണ പദ്ധതികള്‍ക്കായി നെട്ടോട്ടമോടുന്ന സംവിധാനങ്ങളിലൊന്നും ഇവിടെയിത്തിരി മനുഷ്യരുണ്ടെന്ന ബോധ്യമില്ല.
പരാതിപെടാനോ, പരാതി കോള്‍ക്കാനോ ആരാരുമില്ലാതെ പതിനൊന്ന് വീടെന്നോമന പേരുള്ള മിച്ചഭൂമിയില്‍ താമസിക്കുന്ന ഈ കുടുംബം വിധിക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ 27 വര്‍ഷക്കാലമായി കോളനിയിലെ താമസക്കാരനാണ് പട്ടിക വിഭാഗക്കാരനായ സുനീഷ് ബാബു, കൂലിപണിക്കാരനായ ബാബുവും ഭാര്യ ശ്രുതിയുമാണ് ഈ കൂരയില്‍ താമസിക്കുന്നത്, തകര ഷീറ്റു കൊണ്ട് പണിത ഒറ്റമുറി വീട്ടില്‍ ഇത്തിരി കുഞ്ഞന്‍ അടുക്കളയും ഓലകൊണ്ട് മറച്ചെടുത്ത ശൗചാലയവും, ഇതാണ് ബാബുവിന്റെ ആകെ വീട്. മൂന്ന് സെന്റുള്ള ഈ പുരയിടത്തിലെ കൊച്ചകൂരയില്‍ വെളിച്ചമെത്തുക എന്നതാണ് ഏക സ്വപ്നം.
ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ രേഖയോ ഇല്ല. കോളനിയിലെ മറ്റു കുടുംബങ്ങള്‍ക്കെന്ന പോലെ പട്ടയവുമില്ല, എങ്കിലും വീടിനു നമ്പറിട്ട് കിട്ടിയതിനാല്‍ ആകെ സാധ്യമായ ആനുകൂല്യം സൗജന്യ വൈദ്യുതിയാണ്. എന്നാലും പണം അടക്കാന്‍ ഇവര്‍ തയ്യാറാണ്, ആറ് മാസം മുന്‍പ് നല്‍കിയ അപേക്ഷമേല്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി നല്‍കാതിരിക്കാനായി പറഞ്ഞ കാരണം പോസ്റ്റില്ലെന്നതാണ്. ഈ വീടിന്റെ അഞ്ച് മീറ്റര്‍ ദൂരത്തിലാണ് ആദ്യ പോസ്റ്റ്, രണ്ടാമതൊരു പോസ്റ്റ് കാണാന്‍ വെറും പത്ത് മീറ്റര്‍ മാത്രം ദൂരം മതി. എങ്കിലും ഉദ്യോഗസ്ഥര്‍ ഇവരെ അവഗണിക്കുകയാണ്. ഇലക്ഷന്‍ സമയത്ത് മാത്രം വിരുന്നെത്തുന്ന വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞു തുടങ്ങിയിട്ട് പത്ത് കൊല്ലം കഴിഞ്ഞെന്നാണ് കോളനി വാസികള്‍ പറയുന്നത്.
പരിസരത്തുള്ള ഇത്തരം പട്ടയമില്ലാത്ത വീടുകളിലെല്ലാം വൈദ്യുതിയും റേഷന്‍ കാര്‍ഡും ലഭിച്ചു. ഇവര്‍ക്ക് മാത്രം ലഭ്യമാകാതിരിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും ആരും പറഞ്ഞിട്ടില്ല.
പക്ഷെ ഇപ്പോള്‍ കഴിയി ല്ലെന്ന് മാത്രം, കാര്യകാരണങ്ങള്‍ ആരാഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് ദേശ്യമുണ്ടാകുകയും തീര്‍ത്തും വെളിച്ചം അന്യമാകുകയും ചെയ്യുമെന്ന ഭയത്താല്‍ എല്ലാദിവസവും കാത്തിരിപ്പു തന്നെയാണ്.
പതിനൊന്ന് വീട് കോളനിയെന്ന പേരില്‍ മിച്ചഭൂമിയില്‍ നൂറ്കണക്കിന് വീടുകളുണ്ട്, എല്ലാം മുപ്പതില്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ളവ, ചില വലിയ വീടുകള്‍ക്കൊഴികെ മറ്റാര്‍ക്കും നിലവില്‍ പട്ടയം ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
സാധാരണ പൗരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് മാത്രം അന്യമാകുന്നതിന്റെ കാരണം മാത്രം ആര്‍ക്കുമറിയുന്നില്ല. വരുന്നവര്‍ക്കു മുന്നില്‍ ഞങ്ങളെ സഹായിക്കണമെന്നു മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്. സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്ന കുന്നംകുളത്ത് ഇനിയുമിത്തരം വീടുകള്‍ എത്രയുണ്ടെന്ന് ആര്‍ക്കുമറിയില്ല.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago