പീച്ചിങ്ങ വിളവെടുപ്പു തുടങ്ങി
കൊഴിഞ്ഞാമ്പാറ: കിഴക്കന്‍ മേഖലയിലെ പച്ചക്കറി തോട്ടങ്ങളില്‍ പീച്ചിങ്ങക്ക് ഇതു വിളവെടുപ്പുകാലം. എക്കറു കണക്കിനു സ്ഥലത്ത് കൃഷി ചെയ്തിട്ടുള്ള പീച്ചിങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ട് ആഴ്ചകളായി.
ജില്ലകളില്‍ പീച്ചിങ്ങയ്ക്കു വിപണി കുറവാണെങ്കിലും തെക്കന്‍ ജില്ലകളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇവിടെ പീച്ചിങ്ങയ്ക്ക് വിലയും കുറവാണ്. കിലോയ്ക്ക് ഒന്‍പതു രൂപയാണ് കഴിഞ്ഞ ദിവസം വേലന്താവളം മൊത്തവിപണിയില്‍ പീച്ചിങ്ങയുടെ വില.
ഓണസദ്യയിലും പീച്ചങ്ങയ്ക്കു പ്രാധാന്യം കുറവായതിനാല്‍ ഓണക്കാലത്തും വിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഴ കുറവായതിനാലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതിനാലും വിളവ് അല്‍പം കുറഞ്ഞിട്ടുണ്ടെന്ന പരാതിയുമുണ്ട്.
മുളങ്കാലുകളും ഇരുമ്പു തൂണുകളും ഉപയോഗിച്ച് നിര്‍മിച്ച പന്തലിലാണ് പീച്ചിങ്ങ വള്ളികള്‍ പടര്‍ന്നു കയറിയിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷന്‍ വഴിയാണ് വെള്ളവും വളവും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."