മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ ഇനി ഇഷ്ടിക നിര്‍മാണവും
കൊച്ചി: കുഴുപ്പിള്ളി വൈപ്പിന്‍ ബ്ലോക്കില്‍ ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ സിമന്റ് ഇഷ്ടിക നിര്‍മാണം ആരംഭിച്ചു. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡിലാണ് നിലവില്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ശ്രീദേവി കെ. നമ്പൂതിരി വൈപ്പിന്‍ ബ്ലോക്കിലേയും കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിലേയും വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരും അംഗങ്ങളും പങ്കെടുത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചിട്ടുള്ള സിമന്റ് ഇഷ്ടിക നിര്‍മാണത്തിലൂടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 16915 ഇഷ്ടിക നിര്‍മിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. 13 വാര്‍ഡില്‍ പുതിയതായി ഒരു ഇഷ്ടിക നിര്‍മാണ യൂനിറ്റ് കൂടി ആരംഭിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു.
ഭവനനിര്‍മാണത്തിന് സര്‍ക്കാരില്‍ നിന്ന് വിവിധ പദ്ധതികളിലൂടെ ധനസഹായം ലഭിച്ചിട്ടുള്ള പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഇഷ്ടിക നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കാന്‍ പോകുന്ന അംഗന്‍വാടി നിര്‍മാണത്തിനും ഈ പദ്ധതിയില്‍ നിന്നും ഇഷ്ടിക ലഭ്യമാക്കും.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആകെ എസ്റ്റിമേറ്റ് തുകയുടെ 33 ശതമാനം അവിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള വേതനമായി നല്‍കണം എന്ന വ്യവസ്ഥ പാലിച്ചാണ് കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് വിവിധ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. റോഡ് പണിക്ക് ആവശ്യമായ ടൈല്‍ നിര്‍മാണം നടത്തുന്നതിനും വൈപ്പിന്‍ ബ്ലോക്ക് പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
മറ്റ് വിവിധ നിര്‍മാണ സാമിഗ്രികളുടെ നിര്‍മാണം ഈ പദ്ധതിയിലൂടെ ആരംഭിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."