തെരുവ് നായ ആക്രമണം: നിയമസേവന അതോറിറ്റി ഓഫീസുകളില്‍ പരാതി നല്‍കാം
ആലപ്പുഴ: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവരില്‍ നിന്നും രേഖാമൂലമുള്ള പരാതി സ്വീകരിച്ച് ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിക്ക് അയച്ചു കൊടുക്കുന്നതിന് നിയമസേവന അതോറിറ്റിയെ ചുമതലപ്പെടുത്തി. ജില്ലാ, താലൂക്ക്തല ഓഫീസുകള്‍ക്കാണ് നിയമസേവന അതോറിറ്റി ചുമതല നല്‍കിയത്.
ജില്ലാ നിയമസേവന അതോറിറ്റി (ജില്ലാ കോടതി ആലപ്പുഴ), അമ്പലപ്പുഴ താലൂക്ക് നിയമസേവന കമ്മിറ്റി(ജില്ലാ കോടതി ആലപ്പുഴ), ചേര്‍ത്തല താലൂക്ക് നിയമസേവന കമ്മിറ്റി (ചേര്‍ത്തല സബ് കോടതി), ചെങ്ങന്നൂര്‍ താലൂക്ക് നിയമസേവന കമ്മിറ്റി (ചെങ്ങന്നൂര്‍ സബ് കോടതി), കുട്ടനാട് താലൂക്ക് നിയമസേവന കമ്മിറ്റി(രാമങ്കരി മജിസ്‌ട്രേറ്റ് കോടതി), കാര്‍ത്തികപള്ളി താലൂക്ക് നിയമസേവനകമ്മിറ്റി (ഹരിപ്പാട് മുന്‍സിഫ് കോടതി) മാവേലിക്കര താലൂക്ക് നിയമസേവന കമ്മിറ്റി (മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി) എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2262495.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."