സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ സമ്പര്‍ക്ക ക്ലാസ്
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സര്‍ട്ടിഫിക്കറ്റ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍) സമ്പര്‍ക്ക ക്ലാസുകള്‍ ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ 5ഇ സമ്മേളന ഹാളിലും ഒക്ടോബര്‍ 22, 23 തീയതികളില്‍ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ് സ്‌കൂളിലും രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നടത്തും.
ഒരേ വിഷയത്തിലുള്ള ക്ലാസുകളായതിനാല്‍ പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രം തെരഞ്ഞെടുക്കാം. പ്രവേശന ഫീസ്, ട്യൂഷന്‍ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ച പഠിതാക്കള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. ഫീസിന്റെ ആദ്യഗഡു ഫൈന്‍ ഉള്‍പ്പെടെ ഒക്ടോബര്‍ ആറ് വരെ അടയ്ക്കാം.
കോഴ്‌സിനുള്ള നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും പരിശോധനയ്ക്കായി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ (www.niyamasabha.org)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."