HOME
DETAILS
MAL
ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശക്തിയോടെ തുടരുമെന്ന് ലോകബാങ്ക്
backup
October 04 2016 | 15:10 PM
വാഷിങ്ടണ്‍: ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശക്തിയോടെ തന്നെ തുടരുമെന്ന് ലോകബാങ്ക്. 2016 ല്‍ 7.6 വളര്‍ച്ചയിലും 2017 ല്‍ 7.7 വളര്‍ച്ചയിലും ഇന്ത്യന്‍ ജി.ഡി.പി കുതിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.
കാര്‍ഷിക മേഖലയിലെ കുതിച്ചുചാട്ടം, കയറ്റുമതിയിലെ മുന്നേറ്റം, സ്വകാര്യ നിക്ഷേപം, ഉപഭോഗത്തെ പിന്തുണക്കുള്ള ശമ്പള പരിഷ്‌കരണം എന്നിവയുടെ പിന്തുണയോടെയായിരിക്കും ഈ സാമ്പത്തിക നേട്ടം കൈവരിക്കാനാവുക.
അതേസമയം, ദാരിദ്ര്യത്തില്‍ നിന്ന് ഉന്നതിയിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വെല്ലുവിളിയുണ്ടാകുമെന്നും പ്രവചനമുണ്ട്.
ആഗോള വികസന കേന്ദ്രം ദക്ഷിണേഷ്യ തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."