കണിയാമ്പറ്റ ഗവ. യു.പി സ്‌കൂള്‍
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിയാണ് സ്‌കൂളിലേക്ക് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. റെയ്ഞ്ച് സെക്രട്ടറി വി.എ സഈദ് ഫൈസി സ്‌കൂള്‍ ലീഡര്‍ മിഷാല്‍ മുഹമ്മദിന് കോപ്പി നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ. സൈനുദ്ദീന്‍ മൗലവി അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസര്‍ സി.പി ഹാരിസ് ബാഖവി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക ടി.ടി ചിന്നമ്മ, ജയശ്രീ ടീച്ചര്‍, റെയ്ഞ്ച് ഭാരവാഹികളായ നവാസ് ദാരിമി, അസ്‌ലം ബാഖവി, ഇബ്‌റാഹീം മൗലവി, ഷഫീഖ് ഫൈസി, നജ്മുദ്ദീന്‍ ഫൈസി, കെ.എ നാസര്‍ മൗലവി, സുപ്രഭാതം ഏജന്റ് സി. അലവി, കെ.ടി ബീരാന്‍, കെ. ഖലീലുറഹ്മാന്‍, സജേഷ് മാസ്റ്റര്‍ സംബന്ധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അറബിക് കലാമേളയില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടാന്‍ സാധിച്ച ഈ വിദ്യാലയത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ യു.എസ്.എസ് സ്‌കോളര്‍ഷിപ്പിനും അര്‍ഹരായിട്ടുണ്ട്. എണ്ണൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം 114 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പച്ചിലക്കാട്, മില്ലുമുക്ക്, കമ്പളക്കാട്, പറളിക്കുന്ന് ഭാഗങ്ങില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രധാനമായും യു.പി പഠനത്തിന് ഈ വിദ്യാലയത്തെ ആയിരുന്നു ആശ്രയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."