ദേശീയ വന്യജീവി വാരാഘോഷം; ആനയൂട്ട് നടത്തി
സുല്‍ത്താന്‍ ബത്തേരി: ചോറ്, റാഗി വിഭവങ്ങള്‍, കരിമ്പ്, ശര്‍ക്കര, കൈതച്ചക്ക, തണ്ണിമത്തന്‍ തുടങ്ങി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ആന ക്യാംപിലെ ഗജവീരന്മാര്‍ക്ക് ഇന്നലെ സദ്യവട്ടം കുശാലായിരുന്നു. ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് ആനയൂട്ടും ഗജപൂജയും നടത്തിയത്.
ക്യാംപിലെ കുട്ടിക്കുറുമ്പന്മാരടക്കം ആറു ആനകളെയാണ് ഊട്ടിയത്. രാവിലെ തന്നെ ക്യാംപിലെ കുട്ടിക്കുറുമ്പന്‍മാരായ അമ്മു, അപ്പു, ചന്തു എന്നീ കുട്ടിയാനകളെയും താപ്പാനകളായ സൂര്യ, കഞ്ചു, പ്രമുഖ എന്നീ ആനകളേയും കുളിപ്പിച്ച് കുറി വരച്ച്് ഊട്ടുപുരയ്ക്ക് സമീപത്തെ പ്രത്യേക സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ആന ക്യാംപ് കോളനിയിലെ മുതിര്‍ന്ന അംഗം മാച്ചി ഗജപൂജ നടത്തി. താപ്പാനയായ കുഞ്ചുവിന് ഊട്ടി നൂല്‍പ്പുഴ പഞ്ചായത്ത് പ്രിസഡന്റ് കെ. ശോഭന്‍കുമാര്‍ ആനയൂട്ട് ഉദ്ഘാടനം ചെയ്തു. ആനയൂട്ട് കാണാനായി നരവധി പേരാണ് ക്യാംപിലെത്തിയത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പുഷ്പ ഭാസ്‌ക്കരന്‍. എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ആര്‍. വിനോദ്് സംസാരിച്ചു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ ഹീരാലാല്‍, അജിത് കെ രാമന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."