HOME
DETAILS

ഐ.എസ്.എല്‍: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

  
backup
October 04 2016 | 18:10 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d


കൊച്ചി: ഇന്നു നടക്കുന്ന ഐ.എസ്.എല്‍ മത്സരങ്ങളോടനുബന്ധിച്ചു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടപ്പള്ളി ബൈപാസ് മുതല്‍ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ് വരെയുള്ള ഇടപ്പള്ളി ഹൈക്കോര്‍ട്ട് റോഡില്‍ മെട്രൊ റെയില്‍ ജോലികള്‍ നടക്കുന്നതിനാല്‍ സര്‍വീസ് ബസുകളൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വാഹനവും ഈ റോഡില്‍ പാര്‍ക്കു ചെയ്യാന്‍ പാടില്ല.
സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിനു പിന്‍വശം മുതല്‍ കാരണക്കോടംവരെയുള്ള റോഡിലും ഒരു വാഹനവും പാര്‍ക്കു ചെയ്യാന്‍ പാടില്ല. മത്സരം കാണാന്‍ ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്കു പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ്, കാരണംക്കോടംവഴിയും വൈറ്റില ഭാഗത്തുനിന്നും എസ്.എ റോഡ് കടവന്ത്ര, കതൃക്കടവ്, കാരണക്കോടം വഴിയും സ്റ്റേഡിയത്തിനു പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്നു കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളിലും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടൈയ്‌നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളിലും ഗതാഗത തടസമുണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാണ്.
വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗത്തുനിന്നും സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിനു മുന്‍വശമുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കുചെയ്യണം. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ ആളുകളെയിറക്കി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്കു ചെയ്യേണ്ടതാണ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വൈറ്റില ജങ്ഷനില്‍ ആളുകളെ ഇറക്കി എന്‍.എച്ചിന് ഇരുവശവുമുള്ള സര്‍വീസ് റോഡുകളില്‍ ഒതുക്കി പാര്‍ക്ക് ചെയ്യണം. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപാസ് ജങ്ഷനു സമീപം സര്‍വീസ് റോഡില്‍ പാര്‍ക്കു ചെയ്യണം.
കാണികളില്‍ പാസുള്ളവരുടെ വാഹനങ്ങള്‍ക്കു മാത്രമേ സ്റ്റേഡിയം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളു. വൈകിട്ട് 5.30നുശേഷം തമ്മനം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തമ്മനം ജങ്ഷനില്‍നിന്നും നേരിട്ട് സംസ്‌കാര ജങ്ഷനിലെത്തി പൈപ്പ് ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. തമ്മനം ജങ്ഷനില്‍നിന്ന് കാരണക്കോടം ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  2 months ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  2 months ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  2 months ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  2 months ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  2 months ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  2 months ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  2 months ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  2 months ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  2 months ago