ബുര്‍ഹാന്‍ വാനിയെ ചൊല്ലി തര്‍ക്കം
ന്യൂഡല്‍ഹി: കശ്മിരില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയെ ചൊല്ലി കശ്മിര് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ആം ആദ്മി മന്ത്രി കപില്‍ മിശ്രയും തമ്മില്‍ പൊതു വേദിയില്‍ തര്‍ക്കം. ബുര്‍ഹാന്‍ വാനി തീവ്രവാദിയാണോ അല്ലയോ എന്ന് മെഹ്ബൂബ വ്യക്തമാക്കണമെന്നാണ് ഡല്‍ഹി മന്ത്രി കപില്‍ മിശ്ര ആവശ്യപ്പെട്ടത്. മെഹ്ബൂബ നിലപാട് തിരുത്താത്തതില്‍ പ്രതിഷേധിച്ച് കപില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിനിടെ അവരുമായി വേദി പങ്കിടാന്‍ വിസമ്മതിക്കുകയും ചെയ്തു.
ബുര്‍ഹാന്‍ വാനി തീവ്രവാദിയല്ലെന്നും വാനിയെ കൊലപ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു എന്നുമാണ് മെഹ്ബൂബയുടെ വാദം. ചടങ്ങിനിടെ സംസ്ഥാന ടൂറിസം മന്ത്രിയായ കപില്‍ മിശ്രയാണ് മെഹബൂബയ്ക്കെതിരേ ആദ്യം വിമര്‍ശനമുന്നയിച്ചത്. നമുക്ക് പാകിസ്താനുമായി യുദ്ധം ചെയ്യാം പക്ഷേ സ്വന്തം രാജ്യത്ത് തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നവരെ എങ്ങനെ നേരിടണമെന്നും ആപ്പ് മന്ത്രി ചോദിച്ചു.
ഡല്‍ഹിയിലെ സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചാണ് മെഹബൂബ ഇതിനെ നേരിട്ടത്. രാജ്യത്ത് എവിടേയും ലഭിക്കാത്ത സ്ത്രീസുരക്ഷ കശ്മീരില്‍ ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."