HOME
DETAILS
MAL
യമനില്‍ റെഡ് ക്രസന്റ് പ്രവര്‍ത്തക മോചിതയായി
backup
October 04 2016 | 19:10 PM
റിയാദ്: യമനില്‍ തീവ്രവാദികള്‍ പത്തു മാസം മുന്‍പ് തട്ടികൊണ്ടുപോയ തുനീഷ്യന്‍ റെഡ് ക്രസന്റ് പ്രവര്‍ത്തക മോചിതയായി. അന്താരാഷ്ട്ര റെഡ്ക്രസന്റ് അംഗമായ നൗറേന്‍ ഹൗവാസ് ആണ് മോചിതയായത്. തിങ്കളാഴ്ച മോചിതയായ ഇവര്‍ ഒമാനിലെത്തി. ഇവരുടെ മോചനം നടന്നതായി അന്താരാഷ്ട്ര റെഡ് ക്രസന്റ് കമ്മിറ്റിയും സ്ഥിരീകരിച്ചു. 2015 ഡിസംബറിലാണ് യമനിലെ സന്‍ആയില്‍ നിന്നും വിഘടിത വിഭാഗമായ ഹൂതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. ഒമാനാണ് അനുരഞ്ജന ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."