ജില്ലയില്‍ വസ്തുക്കരം ഇനി ഓണ്‍ലൈനിലും
തിരുവനന്തപുരം: ജില്ലയിലെ 82 വില്ലേജുകളില്‍ വസ്തുക്കരം ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ ഇ - പോക്കുവരവ് ജില്ലയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വീഴ്ചകളും മെല്ലെ പോക്ക് നയങ്ങളും അനുവദിക്കില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്റ് റവന്യൂ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ അവലോകന യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി.
റവന്യൂ വെബ്‌സൈറ്റില്‍ യൂസര്‍ ഐ.ഡി. ഉണ്ടാക്കി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് റിക്വസ്റ്റ് അയച്ചാല്‍ അദ്ദേഹം അത് പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് വസ്തു
ഉടമയുടെ അക്കൗണ്ടില്‍ നിന്ന് കരം ഈടാക്കും. ജില്ലയില്‍ ശാസ്തമംഗലം വില്ലേജ് ഓഫീസിലാണ് സംവിധാനം ആദ്യമായി നടപ്പാക്കിയതെന്ന് റെലിസ് ജില്ലാതല കോ ഓര്‍ഡിനേറ്റര്‍ ബിജു. വി പറഞ്ഞു. യോഗത്തില്‍ വിവിധ
താലൂക്കുകളിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, റെലിസ് താലൂക്ക്തല കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."