HOME
DETAILS
MAL
ആരാധനാലയങ്ങളിലും വിവാഹവേദികളിലും നിറ സാന്നിധ്യമായി പി.ടി തോമസ്
backup
May 09 2016 | 06:05 AM
കൊച്ചി: തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.ടി തോമസ് ഇന്നലെ ആരാധനാലയങ്ങളും വിവാഹ വീടുകളും കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തിയത്. രാവിലെ 7.15ന് പടമുഗള്‍ സെന്റ് നിക്കോളാസ് ഡിഫ്‌ളൂ ദേവാലയ സന്ദര്‍ശനത്തോടെയാണ് പ്രചരണത്തിന് തുടക്കമായത്.
തുടര്‍ന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സെന്റ് ആന്റണീസ് ചര്‍ച്ച്, കാക്കനാട് ബ്രദറണ്‍ ചര്‍ച്ച്, മാവേലിപുരം ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ്, ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്നീ ദേവാലയങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചശേഷം ഓലിമുഗള്‍, എറണാകുളം ഗൗരി കല്ല്യാണ മണ്ഡപം, എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്, തൈക്കൂടം സെന്റ് റാഫേല്‍ ചര്‍ച്ച്, ചമ്പക്കര സെന്റ് ജെയിംസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ സംബന്ധിച്ചു.
ഇതിനിടെ ചമ്പക്കരയില്‍ മരണവീട് സന്ദര്‍ശിച്ച പി.ടി വൈകുന്നേരം അഞ്ചു മുതല്‍ ചെമ്പുമുക്ക്, പടമുഗള്‍, വട്ടത്തിപ്പാറ, ചിറ്റേത്തുകര, കടവന്ത്ര, ചളിക്കവട്ടം എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളിലും പങ്കെടുത്തു. രാത്രി എട്ടിന് പാലാരിവട്ടത്ത് എ.കെ ആന്റണിയുടെ പൊതുയോഗത്തോടെ ഇന്നലത്തെ പ്രചരണ പരിപാടികള്‍ സമാപിച്ചു.
പാലാരിവട്ടം മണ്ഡലത്തിലെ വാഹന പ്രചരണജാഥ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാമംഗലത്തു നിന്നാരംഭിച്ച് രാത്രി 9.30ന് പാലാരിവട്ടത്ത് സമാപിക്കും. പി.ടി തോമസിന്റെ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മുച്ചക്ര വാഹന പ്രചരണ ജാഥ നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് തൃക്കാക്കര, ഷംസു വാഴക്കാല എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാപ്ഷന്‍
തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനത്തിനിടെ ചെമ്പുമുക്കിനടുത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.ടി തോമസിനെ സ്വീകരിക്കാനെത്തിയ സ്ത്രീകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."