വ്യാജ ലൈസന്‍സ് സംഘടിപ്പിച്ചതില്‍ സമഗ്രാന്വേഷണം വേണം: ജനകീയ സമര കൂട്ടായ്മ
വണ്ടൂര്‍:ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ലൈസന്‍സ് നല്‍കേണ്ടെന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനിച്ച ഹാച്ചറിക്ക് വ്യാജ ലൈസന്‍സ് ലഭിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ഹാച്ചറി വിരുദ്ധ ജനകീയ സമരകൂട്ടായ്മ ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഹാച്ചറി സ്ഥാപിക്കാനുള്ള നീക്കം വിജയിക്കാതെ വന്നപ്പോഴാണ് കോടതിയെയടക്കം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ ലൈസന്‍സ് ചമക്കാന്‍ ഇവര്‍ ധൈര്യം കാണിച്ചതെന്നും ഇതിനു ഏതെങ്കിലും തരത്തില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും ഇവര്‍ ആവിശ്യപെട്ടു.
ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഹാച്ചറി നിര്‍മാണവുമായി മുന്നോട്ടു പോകുന്ന നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പെടെയുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ വി.പി കുട്ടിശങ്കരന്‍, കണ്‍വീനര്‍ ടി.ഗിരീഷ്, പി.മൂസ, വി.പി സുധീന്ദ്രന്‍, ടി.മനോജ്, ടി.ശശിധരന്‍, യു.വിനോദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."