ഒരേ നമ്പറില്‍ രണ്ടു സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് വണ്ടൂര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ബഹളം
വണ്ടൂര്‍: രണ്ടു സ്ഥാപനങ്ങള്‍ക്ക് ഒരേ നമ്പറില്‍ ലൈസന്‍സ് ലഭ്യമായതുമായി ബന്ധപെട്ട് ബോര്‍ഡ് യോഗത്തില്‍ ബഹളം. വെള്ളാമ്പുറത്തെ ഹാച്ചറിക്കും വണ്ടൂരിലെ ഫ്‌ളക്‌സ് കടക്കുമാണ് ഒരേ നമ്പറില്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത്. 59116-17 നമ്പറിലുള്ള ലൈസന്‍സ് വി.മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ പേരിലാണുള്ളത്. എന്നാല്‍ പഞ്ചായത്തു രേഖകളില്‍ ഈ നമ്പറിലുള്ള ലൈസന്‍സ് എന്‍.കെ പ്രിന്‍സ് എന്നയാളുടെ പേരില്‍ പ്രിന്‍സ് ഫ്‌ളക്‌സ് പ്രിന്റിങ്ങ് എന്ന സ്ഥാപനത്തിനുള്ളതാണ്. രണ്ടിലും പഞ്ചായത്ത് സീലും സെക്രട്ടറിയുടെ ഒപ്പുമുണ്ട്. സെക്രട്ടറിയുടെ ഒപ്പില്‍ മാറ്റമുള്ളത് വ്യാജ ഒപ്പിട്ടതാണെന്ന സൂചന നല്‍കുന്നുണ്ട്.
തിങ്കളാഴ്ച്ച നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതില്‍ ഏതാണ് ഒറിജനല്‍ ലൈസന്‍സെന്ന് വ്യക്തമാക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷം ബഹളം വെച്ചു.
ബോര്‍ഡ് അനുമതി നല്‍കേണ്ടെന്ന തീരുമാനിച്ച സ്ഥാപനത്തിനു എങ്ങനെ ലൈസന്‍സ് ലഭിച്ചുവെന്നത് തങ്ങള്‍ക്കറിയില്ലെന്നും വിഷയം ഗൗരവമായതിനാല്‍ പ്രത്യേക ബോര്‍ഡ് യോഗം അടുത്ത ദിവസം തന്നെ ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് റോഷ്‌നി ബാബു പറഞ്ഞു. എന്നാല്‍ പഞ്ചായത്തിന്റെ പേരില്‍ വ്യാജ ലൈസന്‍സ് സൃഷ്ടിച്ചിട്ടും ലാഘവ ബുദ്ധിയോടെയാണ് അധികൃതര്‍ ഇതിനെ സമീപിക്കുന്നതെന്നും പൊലിസില്‍ പരാതി നല്‍കാന്‍ തയാറാകാത്ത പ്രസിഡന്റടക്കമുള്ളവരുടെ നടപടി ദുരൂഹതയുളവാക്കുന്നതാണെന്നും പ്രതിപക്ഷാംഗം കെ.പ്രഭാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."