നവമാധ്യമങ്ങളുടേത് വിപ്ലവാത്മക ആഘോഷമെന്ന് സെമിനാര്‍
തിരൂര്‍: ജീവിതത്തെ ലളിതവും വേഗതയുള്ളതുമാക്കിതീര്‍ക്കുന്ന വിപ്ലവാത്മകമായ ആഘോഷമാണു നവമാധ്യമങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുതെന്നു മലയാള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'ഡിജിറ്റല്‍ സംസ്‌കാരം' എന്ന വിഷയത്തിലുള്ള സെമിനാര്‍ അഭിപ്രായപ്പെട്ടു. അച്ചടി, ശബ്ദലേഖനം, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സിനിമ, റേഡിയോ എന്നിവയ്ക്കു പിന്നാലെ ഏഴാമത്തെ ബഹുജനമാധ്യമമായി അവതരിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകൃതമായ ജീവിതശൈലി കൊണ്ടുവന്നതായി ഡോ. ബിനു സചിവോത്തമപുരം പറഞ്ഞു. കാലാവസ്ഥാവ്യതിയാനം മൂലം നാശോന്മുഖമായി നീങ്ങുന്ന വര്‍ത്തമാനകാലത്തു സാങ്കേതികവിദ്യയുടെ ഭാവി ദൗത്യം പ്രവചനാതീതമാണെന്നു 'സാങ്കേതികവിദ്യയുടെ ഭാവി' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഡോ. ജീവന്‍ ജോബ് തോമസ് പറഞ്ഞു. ' മലയാളം: അക്ഷരകലയുടെ ഡിജിറ്റല്‍ സാധ്യകള്‍' എന്ന വിഷയത്തെക്കുറിച്ചു കെ.എച്ച്. ഹുസൈനും പ്രബന്ധം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."