ടെലിവിഷനും വാട്ടര്‍ ബെഡും കാണാതായ സംഭവം:ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ യു.ഡി.എഫിന്റെ ഉപരോധ സമരം
തിരൂര്‍: തലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എല്‍.സി.ഡി ടി.വിയും വാട്ടര്‍ ബെഡും കാണാതായ സംഭവത്തില്‍ സമഗ്ര അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി. സംഭവത്തില്‍ ഉത്തരവാദികളായ ജീവനക്കാരെ സസ്പന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ പത്തരയോടെ ആരംഭിച്ച സമരം ഉച്ചയോടെയാണ് അവസാനിപ്പിച്ചത്.
ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച ഉപകരണങ്ങള്‍ കാണാതായ സംഭവം എറെ ഗൗരവമേറിയതാണന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
രാത്രിസമയങ്ങളില്‍ ഓഫിസിലെ വിലപിടിപ്പുള്ള ഇലക്ടോണിക്സ് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതു പതിവാണെന്നും സമരക്കാര്‍ അരോപിച്ചു. തലക്കാട് പഞ്ചായത്ത് അംഗം പി.ടി ഷഫിഖ്, സമീര്‍ പൂക്കയില്‍, അഷറഫലി, മുംതസീര്‍ ബാബു, ശ്രീകുമാര്‍, നിയാസ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു ഉപരോധം.
മണിക്കൂറുകള്‍ നീണ്ട ഉപരോധസമരം മെഡിക്കല്‍ ഓഫിസറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വികരിക്കുമെന്നു മെഡിക്കല്‍ ഓഫിസര്‍ ഡോ. മുജീബ് പറഞ്ഞു.
പ്രാഥമാകാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച ഉപകരണങ്ങള്‍ കാണാതായ സംഭവം എറെ ഗൗരവമുള്ളതാണന്നും ഈ മാസം 13നകം അന്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."