വലതുപക്ഷ സംഘടനകളുടെ മാര്‍ച്ച്; പരിയാരം സംഘര്‍ഷഭീതിയില്‍
തളിപ്പറമ്പ്: സ്വാശ്രയപ്രശ്നത്തില്‍ വലതുപക്ഷ സംഘടനകളുടെ മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജിലേക്ക്. മാര്‍ച്ച് കണക്കിലെടുത്ത് കോളജിനു മുമ്പില്‍ സുരക്ഷയ്ക്കായി ജലപീരങ്കിയടക്കം വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി കോളജിന്റെ ഒന്നാം ഗേറ്റ് അടച്ചിരിക്കുകയാണ്. വലതുപക്ഷ സംഘടനകളുടെ മാര്‍ച്ച് കൂടാതെ യുവമോര്‍ച്ചയുടെ മാര്‍ച്ചും ഇന്നുണ്ട്.
സ്വാശ്രയപ്രശ്നത്തില്‍ തങ്ങളുടെ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. തുടര്‍ന്ന് സഭ സ്തംഭിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പരിയാരം കൂടാതെ പഴയങ്ങാടി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും പൊലിസ് കാവല്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ധര്‍ണ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കണ്ണൂര്‍-കാസര്‍ഗോഡ് പാര്‍ലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ഇന്നലെ ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."