പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10,241 സീറ്റുകളും എയിഡഡ് സ്‌കൂളുകളില്‍ 5,452 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് സഭയെ അറിയിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍, വി.ഡി സതീശന്‍, വി.എസ് ശിവകുമാര്‍ എന്നിവരുടെ ചേദ്യത്തിനാണ് മന്ത്രിയുടെ ഈ മറുപടി.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് ക്ലാസുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചുവരികയാണ്. അപാകതകള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും. 14 ജില്ലകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.
നടപ്പ്് അധ്യയന വര്‍ഷത്തില്‍ ഒന്നാം ഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട പുസ്തക വിതരണം നവംബര്‍ ആദ്യവാരം പൂര്‍ത്തിയാക്കും. വിദ്യാര്‍ഥികള്‍ ഭാരമേറിയ പുസ്തകങ്ങള്‍ കൊണ്ടുവരുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്ന് ഘട്ടങ്ങളായി അച്ചടിക്കും. ഡിജിറ്റല്‍ പാഠപുസ്തകം പൈലററ് പ്രൊജക്ട് എന്ന രീതിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്നതതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."