HOME
DETAILS

എം.ജി യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍

  
backup
October 05 2016 | 19:10 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%b1

പി.ജി പ്രവേശന പരീക്ഷ: അപേക്ഷ ഇന്നുകൂടി
സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു), ജേര്‍ണലിസം (എം.സി.ജെ), എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷന്‍, സിനിമ ആന്റ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം.എ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് ബി.പി.എഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നു വൈകിട്ട് നാലിന് അവസാനിക്കും.
വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയും കോഴ്‌സുകളുടെയും വിവരങ്ങളും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭിക്കും.
ബി.കോം പ്രാക്ടിക്കല്‍ പരീക്ഷ
2016 ഏപ്രില്‍മെയ് മാസത്തില്‍ നടന്ന രണ്ടാം വര്‍ഷ ബി.കോം ഓഫ് കാംപസ് (സി.ബി.സി.എസ്.എസ്) കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ ഐടി ഫോര്‍ ഓഫിസ്, ഐടി ഫോര്‍ ബിസിനസ്' വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റഗുലര്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പുനഃപ്പരീക്ഷയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുമായി ഏഴു മുതല്‍ തൊടുപുഴ, മുട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
2016 ഏപ്രില്‍ മാസം നടത്തിയ ത്രിവത്സര എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 21 വരെ സ്വീകരിക്കും.
2016 ഏപ്രില്‍ മാസം നടത്തിയ അഞ്ചാം സെമസ്റ്റര്‍ പഞ്ചവല്‍സര എല്‍.എല്‍.ബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ സ്വീകരിക്കും. 2016 ജൂണ്‍ മാസം നടത്തിയ രണ്ടാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 22 വരെ സ്വീകരിക്കും.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് വകുപ്പില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സിന് എസ്.സി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ളവര്‍ ആറിന് 11ന് മുന്‍പായി ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം. ഫോണ്‍ 0481-2731043.
സ്‌പോട്ട് അഡ്മിഷന്‍
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ വര്‍ഷത്തെ ബി.എല്‍.ഐ.എസ്.സി എം.എല്‍.ഐ.എസ്.സി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാകണം.  ഫോണ്‍ 0481-27329489747581437.
സിന്‍ഡിക്കേറ്റ് മീറ്റിങ്
സിന്‍ഡിക്കേറ്റ് മീറ്റിംഗ് ഒക്‌ടോബര്‍ 22ന് രാവിലെ 10.30ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.
എം.ബി.എ പഴയ സ്‌കീം പരീക്ഷ
2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2011 അഡ്മിഷന്‍) പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 26ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റര്‍ (പഴയ സ്‌കീം - 2010, 2011 - അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 14 ആണ്. മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവര്‍ 5000 രൂപ സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്വേറ്റ് (2016 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ ഒക്‌ടോബര്‍ 17 വരേയും 50 രൂപ പിഴയോടെ 18 വരേയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരേയും സ്വീകരിക്കും. അപേക്ഷകര്‍ 100 രൂപ സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. കോളജില്‍ നിന്നും യൂണിവേഴ്‌സിറ്റി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീട്. പരീക്ഷാ ഫീസ് അടയ്ക്കുന്ന തീയതികളില്‍ തന്നെ അപേക്ഷാ ഫോം യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
എം.ജി സര്‍വ്വകലാശാലയിലെ പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. പിഴകൂടാതെ ഒക്‌ടോബര്‍ 17 വരെയും 50 രൂപ പിഴയോടെ 19 വരേയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരേയും സ്വീകരിക്കും.
പ്ലെയ്‌സ്‌മെന്റ് ട്രെയിനര്‍ ഒഴിവ്     
എം.ജി സര്‍വ്വകലാശാലാ പ്ലെയ്‌സ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് സെല്ലിലേക്ക് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ധ പരിശീലകര്‍ക്കും അക്രഡിറ്റഡ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന. ഗവ. സ്ഥാനപങ്ങളിലോ അംഗീകൃത കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ ഉള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.
യു.ജി.സി നിബന്ധനകളനുസരിച്ച് ഗസ്റ്റ് അധ്യാപകര്‍ക്കുള്ള നിരക്കില്‍ പ്രതിഫലം ലഭിക്കും. അപേക്ഷകള്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ - രണ്ട് (ഭരണ വിഭാഗം), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 22നകം ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2733304. വെബ് സൈറ്റ്: www.mgu.ac.in
സൗജന്യ ബാങ്ക് ടെസ്റ്റ് പരിശീലനം
എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടത്തുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ 25 ദിവസത്തെ സൗജന്യ ബാങ്ക് ടെസ്റ്റ് പരിശീലനം ആരംഭിക്കുന്നു. ഫോണ്‍ 0481-2731025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago