ജലസമൃദ്ധി പദ്ധതി: വിപുലമായ മുന്നൊരുക്കങ്ങള്‍
തിരുവനന്തപുരം: ജലസമൃദ്ധി പദ്ധതി നിര്‍വഹണത്തിന് വിപുലമായ മുന്നൊരുക്കങ്ങള്‍. എല്ലാ ജലസസ്രോതസുകളുടെയും നവീകരണവും റീ ചാര്ജ്ജിങും ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ച് കാട്ടാക്കട മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്ന പദ്ധതിയായ ജല സമൃദ്ധി എല്ലാ വകുപ്പുകളുടെയും ഏകോപനംകൊണ്ടും നിര്‍വഹണരീതിയുടെ പ്രത്യേകത കൊണ്ടും ഇതിനകം ശ്രദ്ധേയമായി.
പദ്ധതി നടത്തിപ്പിനായി നവംബര്‍ ആദ്യവാരം വിപുലമായ സംഘാടക സമിതി രൂപീകരിക്കുമെന്ന് എം.എല്‍.എ ഐ.ബി സതീഷ് അറിയിച്ചു. മാറനല്ലൂര്‍ അരുവിക്കര നദീ തീരത്ത് ചേരുന്ന യോഗത്തില്‍ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയിന്‍കീഴ് ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ഇത് സംബന്ധിച്ച് നടന്ന ആലോചനായോഗത്തിലാണ് എം.എല്‍.എ ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്ത് തലത്തില്‍ സ്പോണ്സര്ഷിപ്പോടു കൂടി വന്‍ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 50 പേര് വീതം ആയിരം ആളുകളെ പങ്കെടുപ്പിച്ച് നദീതീരങ്ങളില്‍ തന്നെയായിരിക്കും സംഘാടക സമിതി രൂപീകരണ യോഗം ചേരുക. ജല ലഭ്യത, സ്രോതസ് തുടങ്ങി കേരള ലാന്‍ഡ് യൂസ് ബോര്‍ഡ് ഇത് സംബന്ധിച്ച് നടത്തുന്ന അടിസ്ഥാന വിവര ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് പ്രത്യേക മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.
ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജലഗുണമേന്മാ പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കും. ജലസംരക്ഷണത്തെക്കുറിച്ചും വിനിയോഗത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ജലക്ലബുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."