പൂനൂര് സ്കൂളില്‍ സോളാര്‍ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു
പൂനൂര്: പൂനൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോളാര്‍ പാനല്‍ വൈദ്യുതീകരണ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. ഷക്കീല ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് പദ്ധതി വിശദീകരിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, പഞ്ചായത്ത് അംഗങ്ങളായ എ.പി. രാഘവന്, കെ.പി. സക്കീന, തൊളോത്ത് മുഹമ്മദ്, ബാലുശ്ശേരി ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. രജീഷ്കുമാര്, ചാലില്‍ ഗഫൂര്‍, ഡെയ്സി സിറിയക്, കെ.കെ. സുധാകരന്, വി. അബ്ദുല്‍ ബഷീര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, റെന്നി ജോര്‍ജ്ജ്, എ.വി. മുഹമ്മദ്, എം. മുഹമ്മദ് അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."