HOME
DETAILS
MAL
'പട്ടികജാതിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം'
backup
October 05 2016 | 22:10 PM
മുക്കം: പട്ടികജാതി വിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നടപടി സ്വീകരിക്കണം.
കഴിഞ്ഞ 24ന് പന്നിക്കോട് മാട്ടു മുറിയില്‍ കക്കാട് ഹരിജനോദ്ധാരണ സമിതിയുടെ കൈവശമുള്ള ശ്മശാനത്തിന്റെ ചുറ്റുമതില്‍ ചിലര്‍ പൊളിക്കുകയും സി.പി.എം കൊടിനാട്ടുകയും ചെയ്തിരുന്നു. പുറത്തുനിന്നുള്ള വരടക്കം സംഘടിച്ചെത്തി ശ്മശാന സംരക്ഷണ സമിതി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ധിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുക്കണം.
വിധി കാണിച്ചാല്‍ തങ്ങള്‍ കെട്ടിയ മതില് പൊളിച്ചുമാറ്റാമെന്ന് പറഞ്ഞെങ്കിലും അവര്‍ ആക്രമിക്കുകയായിരുന്നു എന്നും ഭാരതീയ പട്ടികജന സമാജം ഭാരവാഹികളും ഹരിജനോദ്ധാരണ സമിതി പ്രവര്‍ത്തകരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."