സ്‌കൂള്‍പ്രവേശനകവാടത്തിന്റെ ശിലാഫലകത്തില്‍ വാര്‍ഡ് മെമ്പറുടെ പേരില്ല; പ്രതിഷേധം, ഉദ്ഘാടനം മാറ്റിവെച്ചു
കൊട്ടാരക്കര: സ്‌കൂള്‍പ്രവേശനകവാടത്തിന്റെ ശിലാഫലകത്തില്‍ വാര്‍ഡ് മെമ്പറുടെ പേരില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ നട
ത്താനിരുന്ന ഉദ്ഘാടനം മാറ്റിവെച്ചു.
വാക്കനാട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. ഇവിടെ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചിലവില്‍ പണി കഴിപ്പിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകമാണ് വിവാദത്തിലായത്. സ്‌കൂളിലെ പി.ടി.എ പ്രസിഡന്റിന്റെയടക്കം പേര് വെച്ചിട്ടും വാര്‍ഡ് മെമ്പറെ ഒഴിവാക്കിയെന്നാണ് പരാതി.
വാര്‍ഡംഗം പ്രദീപിന്റെ പേരാണ് ഒഴിവാക്കിയത്. സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് എം.എസ് ശ്രീകുമാര്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പ്രദീപിന്റെ മുഖ്യഎതിരാളിയായിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ പരിപാടിയില്‍ പ്രോട്ടോകോള്‍ പ്രകാരം വാര്‍ഡംഗത്തിന്റെ പേര് പ്രധാന സ്ഥാനത്ത് വരേണ്ടതാണ്. പേര് ഒഴിവാക്കലിനു പിന്നില്‍ രാഷ്ടീയ വിദ്വേഷമുണ്ടെന്നും ആരോപണമുണ്ട്.
സംഭവം വിവാദമായതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് സി.വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി.ഇതോടെ ജില്ലാ പഞ്ചായത്ത് ഇടപെട്ട് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."