HOME
DETAILS

ബി.എസ്.എന്‍.എല്‍ ജീവനക്കാരനെ ആക്രമിച്ച കേസ്: കാല്‍ നൂറ്റാണ്ടിന് ശേഷം പ്രതി പിടിയില്‍

  
backup
October 06, 2016 | 7:21 PM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2


മലയിന്‍കീഴ്: ബി.എസ്.എന്‍.എല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം പ്രതി പിടിയില്‍. മലയിന്‍കീഴ് മലയം ചരുവിള വീട്ടില്‍ ഡേവിഡ് ലാലി (54) ആണ് പിടിയിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേത്യത്വത്തിലുള്ള സംഘം ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
1988ലായിരുന്നു കേസിനാസ്പദമായ സംഭവം. ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാരനായ ജോര്‍ജുകുട്ടി യോഹന്നാനെയാണ് ഇയാള്‍ ആക്രമിച്ചത്. 1990ല്‍ കോടതി ഡേവിഡ് ലാലിക്ക് രണ്ടു വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഒളിവില്‍പോയ ഡേവിഡ് ലാലി മൂന്ന് വര്‍ഷം മുമ്പ് കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനിടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ശിക്ഷ പിഴയിലൊതുക്കി ഉത്തരവിറക്കിയത് വിവാദമായിരുന്നു. സുപ്രീം കോടതി ഇടപെട്ട കേസിലെ പ്രതിയെ ഒരു ദിവസംപോലും ജയിലില്‍ അടയ്ക്കാതെ ശിക്ഷ റദ്ദാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കെമല്‍പാഷ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
വീണ്ടും ഒളിവില്‍പോയ പ്രതി കൊച്ചിയില്‍ ഒരു ഫ്‌ളാറ്റിലുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ഷെഫിന്‍ അഹമ്മദിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ബിജുമോന്‍, സി.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് കടക്കാനായിരുന്നു ഇയാള്‍ കൊച്ചിയില്‍ തങ്ങിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago