വിവാദം പുറത്തുനിന്നു; കുട്ടികളുടെ കായികമേളയ്ക്ക് വേദിയായി തിരൂര്‍ സ്റ്റേഡിയം
തിരൂര്‍: നഗരസഭ ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം കുട്ടികളുടെ കായികമേളയ്ക്കു വേദിയായി. തിരൂര്‍ പി.പി.എന്‍.എം യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ കായിക മത്സരങ്ങളാണ് ഇന്നലെ സ്റ്റേഡിയത്തില്‍ നടന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ചെറുതെങ്കിലുമൊരു കായികമേളയ്ക്കു സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം വേദിയാകുന്നത്.
പുല്‍മൈതാനവും സിന്തറ്റിക് ട്രാക്കുമുള്ള സ്റ്റേഡിയത്തിലെ കായിക മേള കുരുന്നുകള്‍ക്ക് വേറിട്ട അനുഭവവുമായി.
വന്‍ തുക ചെലവിട്ട് നവീകരിച്ച സ്റ്റേഡിയം തിരൂര്‍ നഗരസഭ ഏറ്റെടുക്കാന്‍ തയാറാകാത്തതും നവീകരണ പ്രവൃത്തിയും അശാസ്ത്രീയതയും അഴിമതിയും ആരോപിക്കപ്പെടുകയും ചെയ്തതോടെയാണ് സ്റ്റേഡിയം സംബന്ധിച്ച് വിവാദമുയര്‍ന്ന്.
ഒടുവില്‍ സര്‍ക്കാര്‍ ചീഫ് എന്‍ജിനിയറും സംഘവും സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിലേക്കു സമര്‍പ്പിച്ചിരുന്നു.
ഇതിനുശേഷം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കാത്തതിനെതിരേ പ്രതിഷേധമുയരുകയും യു.ഡി.എഫ് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതു വരെയായിട്ടും വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."