HOME
DETAILS
MAL
അട്ടക്കുളങ്ങര റോഡ് പ്രവൃത്തി ഉപേക്ഷിച്ചെന്ന് ആരോപണം
backup
October 07 2016 | 04:10 AM
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭാ ഡിവിഷന് 39ലെ പള്ളിപ്പടി അട്ടക്കുളങ്ങര കര്‍ഷക റോഡിന്റെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതായി ജനകീയസമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ 850 മീറ്റര്‍ ചെയ്യാനുള്ളതിനു പകരം 610 മീറ്റര്‍ മാത്രമാണ് ടാര്‍ ചെയ്തിട്ടുള്ളതെന്നും റോഡിന്റെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തികളും വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗങ്ങള്‍ മണ്ണിട്ട് നികത്തി ടാറിങ് ചെയ്യുന്ന പ്രവൃത്തികളും ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും സമിതി കുറ്റപ്പെടുത്തി.
എം.പി അബുസ്വാലിഹ് തങ്ങള്‍, സഹീര്‍ ചാത്തമ്പാടന്‍, പി.കെ അസ്ലം, വി.പി ഷബീര്‍, നാസര്‍, ഹബീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."