തൃക്കലങ്ങോട് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കും
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഖര- ജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് ഖര മാലിന്യങ്ങള്‍ റീസൈക്ലിങിനു അയക്കുകയും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയും ചെയ്യാനാണ് ഉദേശിക്കുന്നത്.
ഇതു സംബന്ധമായ യോഗം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഫാത്തിമ അധ്യക്ഷയായി.
പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ബാബു വേങ്ങേരി ക്ലാസെടുത്തു. എന്‍.പി മുഹമ്മദ്, കെ.കെ ജനാര്ദ്ധനന്, ഇ. അബു, അസിസ്റ്റന്റ് സെക്രട്ടറി ബാലനാരായണന്‍, സ്ഥിരംസമിതി ചെയര്മാന് സി.ഭാസ്കരന് , ചെയര്‍പേഴ്സണ്‍ ദേവയാനി, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."