ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി
ഇരിക്കൂര്‍: ഇരിക്കൂര്‍ ബ്ലാത്തൂര്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി. ഇരിക്കൂര്‍ ടൗണ്‍ മുതല്‍ ബ്ലാത്തൂര്‍ ടൗണ്‍ വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരം തകര്‍ന്ന് കുണ്ടും കുഴിയുമായതില് പ്രതിഷേധിച്ച് ഇരിക്കൂര്‍ കല്യാട് ബ്ലാത്തൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ കഴഞ്ഞ ദിവസം മുതല്‍ സമരത്തിലായിരുന്നു. അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ബസ് സമരം പിന്‍വലിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡു വികസനത്തിനായി 2.30 കോടി രൂപയും കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണിക്കായി 490 ലക്ഷം രൂപയും അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും റോഡ് കൂടുതല്‍ തകര്ച്ചയിലാവുകയായിരുന്നു. ഇരിക്കൂര്‍ മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍പെട്ട ഈ ഭാഗം പടിയൂര്‍ ഇരിക്കൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ്.
പുതിയസര്‍ക്കാര്‍ റോഡിന് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാക്കതിനെത്തുടര്ന്നാണ് ബസ്സുടമകള്‍ സമരം ആരംഭിച്ചത്.
ഇതോടെയാണ് അധികൃതര്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."