വളപട്ടണം പാലം: ഒരു ഭാഗത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ ഒരു ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. പാലത്തിലെ സ്ലാബുകള്‍ക്ക് ഇടയിലുള്ള 15 എക്സ്പാന്ഷന് ജോയിന്റുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇന്നലെ സ്ലാബുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്നു. പൂര്‍ണമായും ഭാഗികമായും കേടുവന്ന 15 ഭാഗങ്ങളാണ് കോണ്‍ക്രീറ്റ് ചെയ്ത്. ഇതോടെ ഒരുവശത്തെ ടാറിങിനു മുന്‍പുള്ള ജോലികള്‍ അവസാനിച്ചു. അഞ്ച് ദിവസം കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ക്ക് ഉറപ്പ് ലഭിക്കുന്നതോടെ മറുവശത്തെ ജോലികള്‍ ആരംഭിക്കും. രണ്ട് ഭാഗങ്ങളിലെയും ജോലികള്‍ തീരുന്നതോടെ ഒരുമിച്ച് ടാറിങ് ചെയ്യും. അടുത്ത ഭാഗത്തെ എക്സ്പാന്ഷന് ജോയിന്റുകളുടെ പ്രവൃത്തികള്‍, കേടു വന്ന സ്ലാബുകളുടെ അറ്റകുറ്റ പണികള്‍ എന്നിവ ഒക്ടോബര്‍ 13നുള്ളില്‍ തുടങ്ങാനാവുമെന്ന് ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ സി സുജിത്ത് സുപ്രഭാതത്തോട് പറഞ്ഞു. നിയന്ത്രണത്തിനു വിധേയമായി അത്യാവശ്യ വാഹനങ്ങളെ മാത്രമാണ് ഇന്നലെയും പാലത്തിലൂടെ കടത്തിവിട്ടത്. വരും ദിവസങ്ങളിലും കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."